അനുജന്‍ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം ഉറപ്പിച്ച പെണ്ണിന് ജ്യേഷ്ഠനോട് പ്രണയം; വീട്ടിലെ പ്രാരാബ്ദം മൂലം വരന്റെ വീട്ടില്‍ പെണ്‍കുട്ടിയും അമ്മയും താമസമാക്കിയപ്പോള്‍ സഹോദരങ്ങള്‍ രണ്ട് പേരും പീഡനത്തിനിരയാക്കി…

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. പത്തനംതിട്ട ചിറ്റാര്‍ പന്നിയാര്‍ കോളനി കിഴക്കേത്തറ വീട്ടില്‍ വീട്ടില്‍ വിഷ്ണു(24), സഹോദരന്‍ ജിഷ്ണു (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളെജില്‍ വച്ചാണ് പ്രതികളും പെണ്‍കുട്ടിയും പരിചയപ്പെടുന്നത്. ഇളയ സഹോദരന്‍ ജിഷ്ണുവുമായി പെണ്‍കുട്ടി പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരുടെയും വിവാഹം ഉറപ്പിച്ചു.

എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായം തികയാത്തതിനാല്‍ ചടങ്ങ് മാറ്റി വെച്ചു. ഇതിനിടെ വീട്ടിലെ പ്രാരാബ്ധം മൂലം പെണ്‍കുട്ടിയും അമ്മയും ഭാവി വരന്റെ വീട്ടില്‍ താമസമാക്കി. അവിടെ വച്ച് പെണ്‍കുട്ടി വരന്റെ ജ്യേഷ്ഠനായ വിഷ്ണുവുമായി പ്രണയത്തിലായി. ഇതിനിടെ ജ്യേഷ്ഠനും അനുജനും മാറി മാറി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ ഇരുവരും പെണ്ണിന് വേണ്ടി വഴക്കായി. തുടര്‍ന്ന് ഇവരുടെ മാതാവ് തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയതിനാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് പിടികൂടിയത്. ജ്യേഷ്ഠനുമായുള്ള പെണ്‍കുട്ടിയുടെ അടുപ്പം മനസിലാക്കിയ ജിഷ്ണു വാടകയ്ക്ക് വീടെടുത്ത് പെണ്‍കുട്ടിയെയും അമ്മയെയും മാറ്റിയിരുന്നു.

എന്നാല്‍ പെണ്‍കുട്ടിക്കും അമ്മയ്ക്കും വിഷ്ണുവുമായുള്ള വിവാഹത്തിനായിരുന്നു താല്‍പര്യം. ഇതാണ് സഹോദരങ്ങള്‍ തമ്മില്‍ വഴക്കിനും അടിപിടിക്കും ഇടയാക്കിയത്. ജിഷ്ണു പലതവണ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയതു. ഇതിനിടയിലാണ് സഹോദരങ്ങള്‍ പലതവണ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കായി സഹോദരങ്ങള്‍ തമ്മിലുണ്ടായ നിരന്തര വഴക്കിനെ തുടര്‍ന്ന് പ്രതികളുടെ മാതാവ് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

Top