അനുഷ്‌കയുടെ സെല്‍ഫിയില്‍ അറിയാതെപെട്ടുപോയ ആലിയയും സിദ്ധാര്‍ത്ഥും; ഇനി പ്രണയം നിഷേധിക്കാന്‍ പറ്റുമോ?

51107_1470538459

ബോളിവുഡ് ക്യൂട്ട് നടി ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രണയത്തിലാണെന്ന വാര്‍ത്ത കുറച്ച് നാളായി കേള്‍ക്കുന്നതാണ്. ഇരുവരെയും കൊണ്ട് അത് സമ്മതിച്ചിട്ടേ ഇനി പാപ്പരാസികള്‍ക്ക് ഉറക്കമുള്ളൂ. അതിനിടയിലാണ് ഒരു സെല്‍ഫി കണ്ണില്‍ പെട്ടത്. നടി അനുഷ്‌ക ശര്‍മ്മയുടെ സെല്‍ഫിയിലാണ് ഇരുവരും പെട്ടുപോയത്. ഇനി രക്ഷയില്ല.

ആലിയയും മല്‍ഹോത്രയും കെട്ടിപിടിക്കുന്ന ഫോട്ടായണ് വൈറലായത്. ഇനി പ്രണയം നിഷേധിക്കാന്‍ പറ്റുമോ എന്നാണ് എല്ലാവരുടെയും ചോദ്യം. രണ്ടു പേരും ഇപ്പോഴും കടുത്ത പ്രണയത്തില്‍ തന്നെയാണെന്നതിനുള്ള മറ്റൊരു തെളിവാണ് പുതിയ ഫോട്ടോ എന്നാണ് പാപ്പരാസികള്‍ വിലയിരുത്തുന്നത്. ഫിലിംഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ളയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ വച്ചാണ് ആലിയ ഭട്ടും സിദ്ധാര്‍ത്ഥും കെട്ടിപിടിക്കുന്നത് പാപ്പരാസികള്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനുഷ്‌ക ശര്‍മ്മയും ജിതേഷ് പിള്ളയും ചേര്‍ന്നെടുത്ത സെല്‍ഫിയിലാണ് ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കെട്ടിപിടിച്ച് നില്‍ക്കുന്നത് പാപ്പരാസികള്‍ കണ്ടെത്തിയത്.സൂക്ഷിച്ച് നോക്കിയാല്‍ ഫോട്ടോയില്‍ കാണുന്നത് ആലിയ ഭട്ടാണെന്ന് മനസിലാകും. പാപ്പരാസികളുടെ കണ്ണില്‍ പെടാതെ ഇരുവരും അകലം പാലിച്ചാണ് നില്‍ക്കുന്നത്.

Top