കടല്‍ക്കുതിരയ്‌ക്കൊപ്പം സെല്‍ഫി; മധ്യവയസ്‌കനെ കടല്‍ക്കുതിര വെള്ളക്കെട്ടിലേക്ക് വലിച്ചിഴച്ച് കൊന്നു

selfie

സെല്‍ഫി അപകടം എല്ലായിടത്തും വര്‍ദ്ധിച്ചുവരികയാണ്. സെല്‍ഫി അടുക്കുന്നതിനിടെ മരണപ്പെട്ട വാര്‍ത്ത നിരവധി കേട്ടതാണ്. വീണ്ടും ചൈനയില്‍ നിന്നും അങ്ങനെയൊരു വാര്‍ത്തയാണ് റിപ്പോടര്‍ട്ട് ചെയ്യുന്നത്. സെല്‍ഫിയെടുക്കുന്നതിനിടെ കടല്‍ക്കുതിരയുടെ ആക്രമണത്താല്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു.

കടല്‍ക്കുതിരയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കടല്‍ക്കുതിര ഇയാളെ വെള്ളക്കെട്ടിലേക്ക് വലിച്ചിഴച്ചശേഷം ആക്രമിക്കുകയായിരുന്നു. ചൈനയിലെ റോങ്ചെങിലുള്ള ഷിയാക്കോ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് സംഭവം. പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ ജിയ ലിജുവാന്‍ എന്ന വ്യവസായിയാണ് കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യുന്നതിനായാണ് ജിയ ലിജുവാന്‍ സെല്‍ഫി എടുത്തത്. മൃഗശാല സൂക്ഷിപ്പുകാരനാണ് ജിയ കടല്‍ക്കുതിരയുടെ ആക്രമണത്തിലാണ് കെല്ലപ്പെട്ടതെന്ന് അറിയിച്ചത്. ഇയാള്‍ ജിയയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പു തന്നെ കടല്‍ക്കുതിര വ്യവസായിയെ വെള്ളക്കെട്ടിന്റെ അടിത്തട്ടിലേക്ക് വലിച്ചുകൊണ്ട് പോകുകയായിരുന്നു.

Top