ഫ്രഞ്ച് പടയോട്ടം തടഞ്ഞ് സ്പെയിന്‍, യൂറോപ്യന്‍ ചാമ്പ്യന്മാര്‍ ലോകകപ്പ് ഫൈനലിലേക്ക് (20)

ഡാലസ്: ലോകകപ്പിലെ ഫ്രാന്‍സിന്റെ മുന്നേറ്റം ആദ്യ സെമി ഫൈനലില്‍ അവസാനിച്ചു. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാന്‍സിനെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. മത്സരത്തിന്റെ 22-ാം മിനിട്ടില്‍ സ്പാനിഷ് സൂപ്പര്‍താരം യാമിന്‍ യമാലിനെ ഫ്രാന്‍സ് ഫൗള്‍ ചെയ്ത് ലഭിച്ച പെനാല്‍റ്റി മികേല്‍ ഒയേര്‍സബാല്‍ ഗോളാക്കിമാറ്റി.

ടൂര്‍ണമെന്റിലെ തന്റെ അഞ്ചാം ഗോളാണ് ഒയേര്‍സബാല്‍ നേടിയത്.വാശിയേറിയ മത്സരത്തില്‍ ഒന്നാം പകുതിയില്‍ പിന്നെ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ 58-ാം മിനിട്ടില്‍ പെഡ്രോ പോളോയിലൂടെ സ്പെയിന്‍ ലീഡ് നില ഉയര്‍ത്തി. 60-ാം മിനിട്ടില്‍ യമാല്‍ വലകുലുക്കിയെങ്കിലും ലൈന്‍സ്മാന്‍ ഓഫ്സൈഡ് വിളിച്ചു.ആദ്യ പകുതിയില്‍ പുറത്തെടുത്ത പോരാട്ടം രണ്ടാം പകുതിയില്‍ ഫ്രഞ്ച് കളിക്കാരില്‍ കണ്ടതേയില്ല. അതേസമയം ഫ്രാന്‍സിന്റെ ഓരോ മുന്നേറ്റവും വര്‍ദ്ധിത വീര്യത്തോടെ സ്പെയിന്‍ തട്ടിയകറ്റി. എംബപ്പെയുടെ ഗോളെന്ന് കരുതിയ ഷോട്ട് കുക്കുറെല്ലയുടെ കാലില്‍ തട്ടി പുറത്തേക്ക് തെറിച്ചത് ഫ്രാന്‍സിന്റെ പ്രതീക്ഷ പിന്നെയും തെറ്റിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഴ് മിനിട്ട് എക്സ്ട്രാ ടൈമില്‍ ഫ്രഞ്ച് സൂപ്പര്‍താരം ഡെംബാലെയുടെ ഷോട്ട് സ്പാനിഷ് ഗോളി ഉനൈ സൈമണ്‍ കൃത്യമായി കൈക്കലാക്കുകയും ചെയ്തു.2010ന് ശേഷം ഇതാദ്യമായാണ് സ്പെയിന്‍ ലോകകപ്പ് ഫൈനലിലെത്തുന്നത്. അന്ന് ചാമ്പ്യന്മാരായി മാറി. നാളെ നടക്കുന്ന അര്‍ജന്റീന-ഇംഗ്ളണ്ട് പോരാട്ടത്തിലെ വിജയികളുമായി അവര്‍ ഫൈനലില്‍ ഏറ്റുമുട്ടും. തോറ്റെങ്കിലും ഫ്രാന്‍സിന് 19ന് ലൂസേഴ്സ് ഫൈനലില്‍ മൂന്നാം സ്ഥാനത്തിനായി പോരാടാം.

 

Top