പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു; ആഷിക് ത്രീയില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയ ഭട്ടും

684958

പ്രണയജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. ആഷിക് ത്രീയിലാണ് പ്രശസ്ത താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയ ഭട്ടും ഒന്നിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കുന്നതിനിടയിലാണ് പുതിയ ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കാന്‍ പോകുന്നത്.

ആഷിഖ് 2 എന്ന ചിത്രം പ്രണയത്തെ എത്രമാത്രം ഒപ്പിയെടുത്ത ചിത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആഷിക് ത്രീയും മനസ്സിനെ തൊട്ടുണര്‍ത്തുമെന്ന് ഇനി ഉറപ്പിക്കാം. ഇരുവരും ജോഡികളാകുന്ന വിവരം ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെയാണ് വെളിപ്പെടുത്തിയത്. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലും ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ആഷിഖി ത്രിയില്‍ പ്രണയ ജോഡികളായി ഇരുവരും ഒന്നിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഷിഖി ത്രീയില്‍ അഭിനയിക്കുന്ന കാര്യം സിദ്ധാര്‍ത്ഥ് സ്ഥിരീകരിച്ചിട്ടുണ്ട്. മുകേഷ് ഭട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ രണ്ട് ചിത്രങ്ങളില്‍ സിദ്ധാര്‍ത്ഥും ആലിയയും ഒരുമിച്ച് അഭിനയിച്ചു. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു.

Top