മലയാള ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് അല്ലു അര്‍ജ്ജുന്‍

Allu-Arjun-facebook-best-hd-photos-free-for-mobile

മലയാളിയല്ലെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരനാണ് അല്ലു അര്‍ജ്ജുന്‍. മലയാളികള്‍ക്കിടയില്‍ തന്നെ ഒട്ടേറെ അല്ലു അര്‍ജ്ജുന്‍ ഫാന്‍സുണ്ട്. അതുകൊണ്ടു തന്നെ മലയാളികളോട് അല്ലുവിന് പ്രിയമേറെയാണ്. പുതിയ ചിത്രമായ യോദ്ധാവിനെ സ്വീകരിച്ച മലയാളികള്‍ക്ക് അല്ലു നന്ദി പറയുകയുണ്ടായി.

മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. ഉടന്‍ തന്നെ മലയാള ചിത്രത്തില്‍ അഭിനയിക്കുമെന്നും അല്ലു പറഞ്ഞു. യോദ്ധാവിന്റെ പ്രൊമോഷന് വേണ്ടി കൊച്ചിയില്‍ എത്തിയപ്പോഴാണ് അല്ലു അര്‍ജ്ജുന്‍ പ്രമുഖ മാധ്യമത്തോട് ഇക്കാര്യം വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Top