ഈ ട്രെയിലര്‍ കണ്ടാല്‍ സൂര്യയുടെ 24 കാണാന്‍ തോന്നും; 24ന്റെ സെക്കന്റ് ട്രെയിലര്‍

24-the-movie-stills

ആരാധകരുടെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സൂര്യയുടെ 24 തിയറ്ററിലെത്തി. ഇതിനിടയില്‍ പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ 24ന്റെ അടുത്ത ട്രെയിലറും പുറത്തിറക്കി. ഈ ട്രെയിലര്‍ കണ്ടാല്‍ 24 കാണാന്‍ ആര്‍ക്കും തോന്നാം. സൂര്യയും സമാന്തയും തകര്‍ക്കും എന്നു തന്നെ പറയാം.

സൂര്യയുടെ നിര്‍മ്മാണത്തിലൊരുങ്ങിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ സമ്മാനിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. എ.ആര്‍ റഹ്മാന്റെ മ്യൂസിക് കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതു കൊണ്ട് നല്ലൊരു പ്രണയവും ചിത്രത്തിലുണ്ടാകുമെന്നുറപ്പ്. മലയാള നടി നിത്യാമേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വാച്ച് മെക്കാനിക്കായി എത്തുന്ന സൂര്യ പെട്ടെന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു വേഷത്തിലെത്തുന്നതും കിടിലം ഡയലോഗ് പറയുന്നതുമാണ് രണ്ടാമത്തെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിലര്‍ കണ്ടു നോക്കൂ….

Top