ഞാന്‍ കൃഷ്ണന്‍; വരുന്നത് കപ്പട്ടിപ്പാടത്തുനിന്ന്; കലിപ്പ് ലുക്കില്‍ ദുല്‍ഖര്‍; കമ്മട്ടിപ്പാടം ടീസര്‍

Chr6GkJXEAEgwCj

ഞാന്‍ കൃഷ്ണന്‍, വരുന്നത് കപ്പട്ടിപ്പാടത്തുനിന്ന്, കലിപ്പ് ലുക്കില്‍ നമ്മുടെ ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ആരാധകരുടെ കാത്തിരുന്ന കമ്മട്ടിപ്പാടത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാജീവ് രവി-ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണിത്. വ്യത്യസ്ത രൂപത്തിലാണ് ഡിക്യു ചിത്രത്തിലെത്തുന്നത്. കലി എന്ന ഹിറ്റ് ചിത്രത്തിനുശേഷം വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് ദുല്‍ഖര്‍.

വിനായകന്‍, സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ,അഞ്ജലി അനീഷ്, മുത്തുമണി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. ദുല്‍ഖറിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന നായകന്റെ ജീവിതമാണ് ചിത്രം പറയുന്നത്. നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനാണ് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയൊരുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ബി അജിത് കുമാര്‍ ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് 20-ന് ചിത്രം തീയറ്ററുകളിലെത്തും.

Top