ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സുഹൃത്ത് 93കാരി; ഫോട്ടോ കാണൂ

13138839_754196751349472_4584916082733281940_n

നമ്മടെ ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാന്‍ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാകുന്നത് എന്താണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉദാഹരണമാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ. ദുല്‍ഖര്‍ തന്റെ പുതിയ സുഹൃത്തിനൊപ്പമുള്ള ഫോട്ടോയാണ് വൈറലായിരിക്കുന്നത്.

ഇത് എന്റെ സുഹൃത്ത് എലിസബത്ത് സക്കറിയ മുണ്ടക്കല്‍. ദുല്‍ഖറിന്റെ പുതിയ സുഹൃത്തിന് 93 വയസ്സുണ്ട്. ഇപ്പോഴും യുവത്വം മനസില്‍ സൂക്ഷിക്കുന്ന, മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന വ്യക്തിത്വമാണ് എലിസബത്ത് സക്കറിയ മുണ്ടക്കലിന്.

കാര്യം 93 വയസായെങ്കിലും തന്റെ പ്രിയപ്പെട്ട ഐപാഡില്‍ ഇഷ്ടമുള്ള ഗെയിമുകള്‍ക്കൊപ്പം സമയം ചെലവിടുകയാണ് പ്രധാന ഹോബി. തനിക്കൊപ്പം ചിത്രമെടുക്കുന്നതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ച ഇവരിലെ പ്രസന്നത ഒരു ദിനം മാത്രമല്ല, ഈ വര്‍ഷം മുഴുവന്‍ തനിക്ക് പ്രചോദനമേകുമെന്ന് ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.

Top