പോത്തിനെ മാത്രമല്ല, പശുവിനേയും തിന്നാനുള്ള സ്വാതന്ത്ര്യം ഇന്ത്യക്കാരനുണ്ടാകണം: ബല്‍റാം

ത്രിശൂര്‍ :കേരള ഹൗസിലെ ബീഫ് റെയ്ഡിനെതിരെ ഫേസ്ബുക് പോസ്റ്റുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. പോത്തിറച്ചി മാത്രമല്ല, പശു ഇറച്ചിയും തിന്നാനുള്ള സ്വാതന്ത്ര്യം ഏതൊരു ഇന്ത്യാക്കാരനും ഉണ്ടാകണമെന്ന് ബല്‍റാം ഫേസ്ബുക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു, അതുപോലെ താല്‍പര്യമില്ലാത്തവര്‍ക്ക് മാംസം വേണ്ടെന്ന് വെക്കാനും സ്വാതന്ത്ര്യം ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നു. നിഷ്പക്ഷമതികളുടെ ഒത്തുതീര്‍പ്പു ഫോര്‍മുലയാണിതെന്നും മനുഷ്യന്റെ സ്വാഭാവികയുക്തിക്കു മേലെ ഫാഷിസ്റ്റ് യുക്തി പിടിമുറുക്കുന്നത് ഇങ്ങനെ പതിയെപ്പതിയെയാണെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം “നിഷ്പക്ഷമതി”കളുടെ ഭാഗത്തു നിന്ന് ആത്യന്തികമായി ഉയര്‍ന്നുവരുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല ആണ് പശുവിറച്ചി അല്ലേ നിരോധിച്ചിട്ടുള്ളൂ, പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്നത്. ഡല്‍ഹി കേരളാ ഹൗസിലെ പോലീസ് റെയ്ഡ് എന്ന തോന്ന്യാസത്തിന്റെ ന്യായീകരണമായും കുറേ സംഘികള്‍ ഇത് എഴുന്നെള്ളിക്കുന്നുണ്ട്.

മനുഷ്യന്റെ സ്വാഭാവികയുക്തിക്ക് മേലെ ഫാഷിസ്റ്റ് യുക്തി പിടിമുറുക്കുന്നത് ഇങ്ങനെ പതിയെപ്പതിയെ ആണ്. “ഞാനെന്ത് കഴിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങളൊക്കെ ആരാണ്” എന്ന ചോദ്യത്തിന് പകരം “ചില ആളുകളുടെ വിശ്വാസത്തിന്റെ കാര്യമല്ലേ, അതങ്ങ് അനുസരിക്കുന്നതല്ല നല്ലത് ” എന്ന പരുവപ്പെടലിലേക്ക് സമൂഹം മാറുമ്പോള്‍ നമുക്ക് ചോര്‍ന്നു പോവുന്നത് ഭരണഘടനാധിഷ്ഠിതമായ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ്.

അതുകൊണ്ടുതന്നെ പോത്തിനെ മാത്രമല്ല, പശുവിനേയും തിന്നാനുള്ള സ്വാതന്ത്ര്യം താത്പര്യമുള്ള ഏതൊരു ഇന്ത്യാക്കാരനും ഉണ്ടാകണം, താത്പര്യമില്ലാത്തവര്‍ക്ക് വേണ്ടെന്ന് വക്കാനും.

Top