ആസിഫ് അലിയുടെ ഭാര്യ പര്‍ദ്ദയിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം? നോമ്പ് കാലത്ത് മുഖം മറയ്ക്കണോ?

13533195_905150282941456_5260114343094814521_n.

മുസ്ലീം വിഭാഗക്കാര്‍ പര്‍ദ്ദ അണിയുന്നതിനോട് നിങ്ങള്‍ക്ക് യോജിപ്പുണ്ടോ? ഉണ്ടെങ്കില്‍ തന്നെ എല്ലാവരും പര്‍ദ്ദ അണിയണം എന്ന് പറയാനുള്ള അവകാശമുണ്ടോ? ഈ രാജ്യത്ത് ഓരോരുത്തര്‍ക്കും അവകാശങ്ങളുണ്ട്. അത് മതാചാരങ്ങള്‍ക്കുവേണ്ടി മാറ്റുവാനുള്ളതാണോ? സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇപ്പോള്‍ ഇതൊക്കെയാണ്.

പ്രശസ്ത താരം ആസിഫ് അലിയുടെ ഭാര്യ പര്‍ദ്ദ അണിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. റമദാന്‍ കാലത്ത് മുഖം മറയ്ക്കണമെന്നാണ് ആവശ്യം. നോമ്പ് കാലത്ത് മുഖം മറയ്ക്കാതെയുള്ള ഭാര്യയുടെ ചിത്രം ഫേസ്ബുക്കില്‍ ഇട്ടതിനാണ് ആസിഫ് അലിയ്ക്കെതിരെ സഹിഷ്ണുതയുമായി നിരവധിപ്പേര്‍ രംഗത്ത് എത്തിയത്. എന്നാല്‍ ഇതിനെതിരെ സംവിധായകന്റെ ചുട്ടമറുപടിയുമെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആസിഫ് അലി മുക്രിയും മൊല്ലാക്കയുമല്ല നടനാണ് എന്നു പറഞ്ഞാണ് സംവിധായകന്‍ എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പര്‍ദ്ദ ഒരു വസ്ത്രം മാത്രം… ഒരാള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുളള അവകാശം അയാള്‍ക്കാണ്. മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം ഏത് തരം വസ്ത്രം ഉപയോഗിക്കാനുളള സ്വാതന്ത്ര്യം നമ്മുക്കുണ്ട്.. ഇത് ഇന്ത്യയാണ്,സൗദിയല്ല..

hqdefault

ആസിഫലി മുക്രിയും മുല്ലാക്കയുമല്ല അയാളൊരു നടനാണ്…ഒരു കലാകാരനും അയാളുടെ കുടുംബവും എങ്ങനെ നടക്കണമെന്ന് തീരുമാനിക്കുന്നത് സദാചാര കുരുപൊട്ടിയ ഇവിടുത്തെ ചില നല്ല നടപ്പ് സമിതിയല്ല…അസഹിഷ്ണത എല്ലാ വിഭാഗങ്ങളിലുമുണ്ടെന്നതിനുളള ഏറ്റവും പുതിയ ഉദാഹരണമാണ് നടനെയും കുടുംബത്തെയും അപമാനിച്ച് കൊണ്ട് ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്..

ആരാണ് ശരി ചെയ്യുന്നതെന്ന് തീരുമാനിക്കുന്നത് താലിബാനിസം മനസ്സില്‍ കൊണ്ട് നടക്കുന്ന സദാചാര വാദികളല്ല… പര്‍ദ്ദ ഒരു വസ്ത്രം മാത്രമാണെന്നും അറേബ്യയയില്‍ നിന്ന് കടം കൊണ്ടതാണെന്ന്,മനസ്സിലാക്കാന്‍ ഇജ്ജ്യാതി കോയാമാര്‍ക്ക് കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍… വേണ്ട റംളാന്‍ മാസമായത് കൊണ്ട് അധികം പറയുന്നില്ല..അല്ലെന്കില്‍ തന്നെ ഞാനൊരു outspoken ആയ സ്തിഥിക്ക്… പടച്ചവന്‍ കാക്കട്ടെ എല്ലാവരെയും.

Top