ഹിന്ദുവിനെ പ്രണയിച്ചു വിവാഹം കഴിച്ച മുസ്ളിം യുവതി ..ഭീഷണി ഉയര്‍ത്തിയവര്‍ക്കും മതം മാറ്റാനെന്ന് ആരോപിച്ചവര്‍ക്ക് ജീവിതത്തിലൂടെ മറുപടി

കോഴിക്കോട്:പ്രണയത്തിന് കണ്ണും കാതും മതവും ഇല്ല .അത് ഹൃദയത്തില്‍ ജനിക്കുന്നു .ജാതിയുടേയും മതത്തിന്റേയും മതില്‍ കെട്ടുകള്‍ തകര്‍ത്ത് ജീവിതത്തില്‍ മുന്നേറുന്നു ഈ ദമ്പതികള്‍ മതം മാറ്റത്തിന്റെ വാര്‍ത്തകള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. മുസ്ലിംപെണ്‍കുട്ടിയെ വിവാഹം കഴിച്ചത് മതം മാറ്റാനാണെന്ന് പറഞ്ഞാക്ഷേപിച്ചവര്‍ക്കും ഭീഷണി ഉയര്‍ത്തിയവര്‍ക്കും ജീവിതത്തിലൂടെ മറുപടി പറയുകയാണ് പേരാമ്പ്രയിലെ ഗൗതം, അന്‍ഷിദ ദമ്പതികള്‍.കടുത്ത ഭീഷണിക്കും പ്രതിസന്ധികളും മറികടന്നാണ് ഇവരുടെ വിവാഹം നടന്നത് . 2014 ഒക്ടോബര്‍ 8ന് കോഴിക്കോട് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം .വര്‍ഷങ്ങള്‍ നീണ്ട പ്രണയം സാക്ഷാത്കരിച്ചപ്പോള്‍ അതിനു പിന്നില്‍ പ്രയത്നത്തിന്റേയും കൈപ്പേറിയ ദുരനുഭവങ്ങളുടേയും കഥകള്‍കൂടിയുണ്ടായിരുന്നു. ഗൗതം സംഘ്പരിവാറുകാരനാണെന്നും അന്‍ഷിദയെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റലാണ് ലക്ഷ്യമെന്നുമായിരുന്നു അന്ന് ഒരു കൂട്ടം മതമൗലിക വാദികളില്‍ നിന്നും ഉയര്‍ന്നിരുന്ന ആക്ഷേപം.എന്നാല്‍ അന്‍ഷിദ ഇന്നും തന്റെ വിശ്വാസ പ്രകാരമാണ് ജീവിക്കുന്നത്. അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഗൗതം നല്‍കിയിട്ടുമുണ്ട്. ജാതിയുടേയും മതത്തിന്റേയും തീവ്രവാദങ്ങളുടേയും പേരില്‍ പ്രണയവും വിവാഹവുമെല്ലാം ഏറെ സംശയിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്താണ് ഗൗതം, അന്‍ഷിദ ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലൂടെ എതര്‍പ്പുകളുടെ മുനയൊടിക്കുന്നത്.

വീടിനു നേരെ ആക്രമണങ്ങളുണ്ടായി. കാലക്രമേണ എല്ലാം ഇല്ലാതായെങ്കിലും ചിലരില്‍ നിന്നുള്ള ഭീഷണിയും എതിര്‍പ്പുകളും ഇപ്പോഴുമുണ്ട്. അന്‍ഷിതയുടെ വീട്ടുകാരുമായി നല്ല ബന്ധം സ്ഥാപിച്ചു വിരികയാണിപ്പോള്‍. ഗൗതം ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അന്‍ഷിദയെ അവളെടെ ഇഷ്ട വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുമെന്ന് ഗൗതം നേരത്തെ തീരുമാനിച്ചിരുന്നു. ഇരുവരും വീടു വിട്ടിറങ്ങിയ ശേഷം ഗൗതം ആദ്യം അന്‍ഷിദക്ക് സമ്മാനിച്ചത് വിശുദ്ധ ഖുര്‍ആനായിരുന്നു.ഭീഷണി മൂലം രജിസ്റ്റര്‍ വിവാഹത്തിനായി ആദ്യം അപേക്ഷിച്ച ദിവസം വിവാഹം നടത്താന്‍ സാധിച്ചിരുന്നില്ല. ആ ദിവസം വിവാഹം നടന്നാല്‍ വധിച്ചു കളയുമെന്ന ഭീഷണി ഉയര്‍ന്നിരുന്നു. പിന്നീട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെയും സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ കോഴിക്കോട് സ്പോര്‍ട് കൗണ്‍സില്‍ ഹാളില്‍ രജിസ്റ്റര്‍ വിവാഹം നടക്കുകയായിരുന്നു. ഇതിനു ശേഷവും ഏറെ നാള്‍ ഭീഷണി തുടര്‍ന്നു. ഗൗതമിന്റെ സുഹൃത്തുക്കളെയടക്കം ഭീഷണിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ മത വിദ്വേഷം പരത്തും വിധം പ്രചാരണങ്ങള്‍ ശക്തമാക്കി. അന്‍ഷിദ മരിച്ചുവെന്നു വരെ പ്രചരിപ്പിച്ചു.ANSHIDA -GOUDAM

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഞങ്ങളിപ്പോഴും മതേതരമായിട്ടാണ് ചിന്തിക്കുന്നത്. അമ്പലത്തില്‍ പോയാല്‍ എന്റെ വിശ്വാസപ്രകാരമല്ല വിവാഹം നടക്കുക. എനിക്ക് ഒരു മതവുമില്ല, നീ മുസ്ലിമാണെങ്കില്‍ നീ അങ്ങിനെ തന്നെ ജീവിച്ചുകൊള്ളുക. ഞങ്ങള്‍ പഴയത് പോലെ തന്നെ ഇപ്പോള്‍ ജീവിക്കുകയാണ്. അവളിപ്പോഴും അവളുടേതായ പ്രാര്‍ത്ഥനയും നിസ്‌കാരവുമായിട്ടു തന്നെയാണ് ജീവിക്കുന്നത്. ഞങ്ങള്‍ ഇറങ്ങിയതിന് ശേഷം ഞാനവള്‍ക്ക് ആദ്യമായി വാങ്ങിക്കൊടുക്കുന്നത് ഒരു ഖുര്‍ആന്‍ ആണ്. അവള്‍ ഇതുവരെ ജീവിച്ച രീതിയില്‍ കഴിയാനുള്ള തീരുമാനം അവളുടേതാണ് ഞാന്‍ അവളുടെ ഉടമസ്ഥനല്ലല്ലോ.. പങ്കാളി മാത്രമല്ലേ..’-വിവാഹ ശേഷം ഗൗതം പറഞ്ഞ വരികളാണിത്.ഇന്നും ഇവര്‍ ഇതുപോലെ ജീവിക്കുകയാണ്. ജാതിയുടേയും മതത്തിന്റെയും വേലിക്കെട്ടുകള്‍ ഭേദിച്ചുകൊണ്ടും ജാതി, മത കോമരങ്ങള്‍ക്കുള്ള മറുപടി നല്‍കുകയുമാണ് ഇവര്‍ ജീവിതത്തിലൂടെ.

ഗൗതം അന്‍ഷിദ ദമ്പതികളുടെ വിവാഹം കഴിഞ്ഞ് ഇപ്പോള്‍ രണ്ടര വര്‍ഷം പിന്നിടുന്നു.ഗൗതം ഇപ്പോള്‍ യുഎഇയിലാണ്. മുടങ്ങിയ ബിഡിഎസ് പഠനം തുടരുകയാണ് അന്‍ഷിദ. കാസര്‍കോട്ടെ കോളേജില്‍ ബിഡിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണിപ്പോള്‍. തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ക്ക് ഇവരുടെ ജീവിതത്തിലൂടെ മറുപടി പറയുകായണ്. സുഖ ജീവിതം നയിക്കുന്ന ഇവര്‍ക്ക് ഇന്നും കരടായി മാറുന്നത് ചില മൗലികവാദികളുടെ എതിര്‍പ്പുകള്‍ തന്നെയാണ്. കഴിഞ്ഞ നാല് മാസം മുമ്പ് വരെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതില്‍ ജനല്‍ ചില്ല് പൊട്ടുകയും ചെയ്തിരുന്നു. വീടിനു മുന്നിലൂടെ ചിലപ്പോള്‍ തെറിവിളിയും ഭീഷണിയൊക്കെയായി ഇപ്പോഴും പോകാറുണ്ട്. ഇത്രയും കാലത്തിനിടക്ക് ഒരുപാട് അനുഭവിച്ചതായും പലതും ഇപ്പോള്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും ഗൗതമിന്റെ അമ്മ പറഞ്ഞു. ഇപ്പോള്‍ ആരെയും പേടിയോടെയാണ് ഈ കുടുംബം കാണുന്നത്. തങ്ങളുടെ മക്കള്‍ സുഖമായി ജീവിക്കുന്നതായി ഈ മാതാപിതാക്കള്‍ പറഞ്ഞു.രജിസ്റ്റര്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് ഏഴ് മാസത്തോളം ഈ ദമ്പതികള്‍ക്ക് ഭീഷണിയും എതിര്‍പ്പുകളിലുംപ്പെട്ട് ഒറ്റപ്പൈട്ട അവസ്ഥയായിരുന്നു. ഒരേ സ്‌കൂളില്‍ പഠിച്ച ഇവര്‍ സ്‌കൂള്‍ പഠനകാലത്തേ പരിചയമുണ്ടായിരുന്നു. പേരാമ്പ്രക്കടുത്ത പന്തിരിക്കര സ്വദേശിനിയാണ് അന്‍ഷിദ. ഇരുവരും ഒരേ പഞ്ചായത്തുകാരാണ്. വിവാഹത്തിന്റെ മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പരക്കെ എതിര്‍പ്പുകളായിരുന്നു. ആദ്യം ഗൗതമിന്റെ വീട്ടുകാരില്‍ നിന്നുവരെ പിന്തിരിപ്പിക്കാന്‍ ശ്രമമുണ്ടായി. ഇടതുപക്ഷ അനുഭാവിയായ അഛനും മറ്റു കുടുംബാംഗങ്ങളും പിന്നെ പിന്തുണ നല്‍കുകയായിരുന്നു.

Top