കാസര്‍ഗോഡിലെ 16 മുസ്ലീം യുവാക്കളെ കാണാനില്ല; ഐഎസില്‍ ചേര്‍ന്നായി റിപ്പോര്‍ട്ട്

ISIS

തിരുവനന്തപുരം: പതിനാറ് കാസര്‍ഗോഡ് സ്വദേശികളെ കാണാനില്ല. മുസ്ലീം യുവാക്കളെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായിരിക്കുന്നത്. ഇവര്‍ ഐഎസ് തീവ്രവാദി സംഘടനയില്‍ ചേര്‍ന്നതായിട്ടാണ് വിവരം.

തീര്‍ത്ഥയാത്രയ്ക്കെന്ന പേരിലാണ് യുവാക്കള്‍ കഴിഞ്ഞ ജൂണ്‍ ആറിന് പോയതെന്ന് കാണാതായ യുവാക്കളില്‍ ഒരാളുടെ ബന്ധു പറഞ്ഞു. ഒരു മാസം കഴിഞ്ഞിട്ടും ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവര്‍ ഇറാഖിലേക്കോ സിറിയയിലേക്കോ കടന്നതായി സംശയിക്കുന്നതായും ബന്ധു പറഞ്ഞു. കാണാതായവരില്‍ ഒരു ഡോക്ടറും ഭാര്യയും എട്ട് മാസം പ്രായമുള്ള മകനും ഉള്‍പ്പെടുന്നു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാണാതായവരുടെ ബന്ധുക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്. കാണാതായ യുവാക്കള്‍ എല്ലാവരും തൃക്കരിപ്പൂര്‍ മേഖലയില്‍ നിന്നുള്ളവരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരെ കണ്ടെത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുമെന്ന് കാസര്‍ഗോഡ് എം.പി പി. കരുണാകരന്‍ പറഞ്ഞു. കാണാതായ യുവാക്കള്‍ തൃക്കരിപ്പൂരിലെ ഒരു സാംസ്‌കാരിക കേന്ദ്രത്തില്‍ പതിവായി ഒത്തുകൂടിയിരുന്നു. എന്നാല്‍ ഇവര്‍ തീവ്ര ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ ജോലി ചെയ്തിരുന്ന ഒരു മലയാളി പത്രപ്രവര്‍ത്തകന്‍ ഐ.എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top