ഹിന്ദുക്കള്‍ക്കെതിരെ ആയുധമെടുക്കാന്‍ മുസ്ലീങ്ങളോട് ആഹ്വാനം.ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അസമത്വത്തിനെതിരെ മുസ്ലീങ്ങള്‍ ആയുധങ്ങള്‍ എടുക്കണമെന്ന് ഐസ്‌ഐസ് ആഹ്വാനം നടത്തി. ഐഎസ്ഐഎസിന്റെ ഓണ്‍ലൈന്‍ മാസികയായ വോയ്‌സ് ഓഫ് ഹിന്ദിലാണ് മുസ്ലീങ്ങളോട് ആയുധങ്ങള്‍ എടുക്കാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നീക്കം തുടങ്ങിയതായിട്ടാണ് ഇതിൽ നിന്നും മനസിലാവുന്നത് .

ഇന്ത്യയിലെ മുസ്ലീങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് പ്രസിദ്ധീകരിക്കുന്ന വോയ്‌സ് ഓഫ് ഹിന്ദില്‍ പൗരത്വ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്റ്ററും ഇത്തവണത്തെ പ്രധാന വിഷയം. ജിഹാദിനും തവ്ഹീദിനും വേണ്ടിയുള്ള ആഹ്വാനം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുസ്ലീങ്ങള്‍ ആയുധങ്ങള്‍ എടുക്കാന്‍ ഐസ്‌ഐഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഎഎ, എന്‍ആര്‍സി എന്നിവ മുസ്ലീങ്ങളോടുള്ള അനീതിയാണെന്ന് ലേഖനത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

മുസ്ലീം വിരുദ്ധ നയങ്ങളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി മുസ്ലീങ്ങള്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്നത് ഇന്ത്യയില്‍ ആണ്. ഇന്ത്യയിലെ നിയമ വ്യവസ്ഥ ഹിന്ദുക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതണ്. ഹിന്ദുക്കള്‍ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നു. ഈ അനീതികള്‍ക്കെതിരെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ആയുധങ്ങള്‍ എടുക്കണമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ദക്ഷിണേഷ്യന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐഎസിന് ഇന്ത്യയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആളുകളെ ഐഎസ്‌ഐഎസ് ആശയത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനായാണ് മാസിക ആരംഭിച്ചിരിക്കുന്നത്.

Top