മതപഠനത്തിനെന്നു പറഞ്ഞ് പാലക്കാട് സ്വദേശി ഷിബി പോയത് ഇറാനിലെന്ന് സൂചന; ഇനി തിരിച്ചുവരില്ലെന്ന സന്ദേശം ലഭിച്ചു

TERRORISM-facebook

പാലക്കാട്: കാണാതായ പാലക്കാട് സ്വദേശി ഷിബി ഇറാനിലെത്തിയതായി സൂചന. ഇറാനിലെ പ്രധാന സ്ഥലങ്ങള്‍ കാണുന്നതിനുവേണ്ടിയാണ് പോയതെന്നാണ് പറയുന്നത്. ഹൈദരബാദിലെ ഇറാന്‍ കോണ്‍സുലേറ്റ് മുഖേനയാണ് യാത്രയ്ക്കുളള നടപടികള്‍ ക്രമീകരിച്ചത്. ഒരു മാസത്തെ തീര്‍ഥാടനവിസയ്ക്കാണ് അപേക്ഷിച്ചിരുന്നത്. എന്നാല്‍, ഷിബി വീട്ടുകാരോട് പറഞ്ഞത് മറ്റൊന്നായിരുന്നു. എന്തിന് ഷിബി കള്ളം പറഞ്ഞു? ദുരൂഹതകള്‍ നിഴലിക്കുകയാണ്.

മതപഠനത്തിന് ഒമാനിലേക്കു പോകുന്നതായി വീട്ടുകാരെ വിശ്വസിപ്പിച്ച് കഴിഞ്ഞ ജൂണ്‍ ആദ്യവാരം നാടുവിട്ട ഷിബി ഇറാനിലെത്തുകയായിരുന്നു. എന്നാല്‍, പോകുന്ന സ്ഥലത്തു മതപരമായി ജീവിക്കാനും പഠനം നടത്താനും അവസരം ലഭിച്ചാല്‍ തിരിച്ചുവരില്ലെന്നുമുളള സന്ദേശം ബന്ധുക്കളില്‍ ഒരാള്‍ക്ക് ലഭിച്ചതായും വിവരം ലഭിച്ചു. അതേസമയം ഷിബിയുടെ സുഹൃത്തുക്കളായ ഈസയും യഹിയയും താമസിച്ചിരുന്ന യാക്കരയിലെ വീട്ടില്‍ അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ മതപഠനവുമായി ബന്ധമുളള പുസ്തകങ്ങള്‍ കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാസര്‍കോട്ടെ തൃക്കരിപ്പൂര്‍, പടന്ന എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ വിവിധ മതപഠനഗ്രന്ഥങ്ങള്‍ യാക്കരയിലെ വീട്ടിലുണ്ട്. ചില തെളിവുകള്‍ ലഭിച്ചെങ്കിലും പാലക്കാട് നിന്ന് കാണാതായവരില്‍ ആരും ഇറാനിലെത്തിയെന്ന് അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല.

Top