മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു വിട്ടു: പാലക്കാട് പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു

പാലക്കാട്: ആളിയാര്‍ ഡാം തമിഴ്‌നാട് തുറന്നുവിട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കര പുഴയിലേക്കും കൂടുതല്‍ വെള്ളം എത്തിയിട്ടുണ്ട്. പാ​ല​ക്കാ​ടു​ള്ള ചി​റ്റൂ​ർ​പ്പു​ഴ, യാ​ക്ക​ര​പ്പു​ഴ​ക​ളി​ലാ​ണ് കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലും വെ​ള്ളം ഉ​യ​രും.

കേരള ജലവിഭവ വകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചിരുന്നുവെന്നാണ് തമിഴ്‌നാട് അവകാശപ്പെടുന്നത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ പാലക്കാട്ടെ ജലവിഭവ വകുപ്പ് അധികൃതരെയും 11.30 ഓടെ ജില്ലാ കളക്ടറെയും വിവരം അറിയിച്ചുവെന്നാണ് തമിഴ്‌നാട് പറയുന്നത്. ജില്ലാ കളക്ടറേറ്റില്‍നിന്ന് വിവരം താഴെത്തട്ടിലേക്ക് പോയിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തഹസില്‍ദാര്‍മാര്‍ക്കോ വില്ലേജ് അധികൃതരിലേക്കോ സന്ദേശം എത്തിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ​ന്നാ​ൽ‌ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മു​ന്ന​റി​യി​പ്പ് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്നാ​യി​രു​ന്നു ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ വാ​ദം. ദി​വ​സ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട്ടി​ൽ മ​ഴ തു​ട​രു​ക​യാ​ണ്. തു​ട​ർ​ന്നാ​ണ് ഡാം ​തു​റ​ന്നു​വി​ട്ട​ത്.

Top