ഇടുക്കി അണക്കെട്ട് തുറന്നു: പെരിയായാറിലേക്ക് എത്തുക സെക്കൻഡിൽ 40 ഘനയടി വെള്ളം

ചെറുതോണി: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. രാവിലെ 10 മണിയോടെയാണ് അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്‍റീമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ 40 ഘനയടി (40,000 ലിറ്റർ) വെള്ളമാണ് പെരിയാറിലേക്ക് ഒഴുകി എത്തുക.

അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്താനുള്ള സാധ്യത കണക്കിലെടുത്താണ് അധിക ജലം ക്രമീകരിക്കാനുള്ള കെ.എസ്.ഇ.ബി‍യുടെ നടപടി. കൂടാതെ, രാവിലെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് വെള്ളം ഒഴുക്കിവിടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് അധികൃതകരുടെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ചെറുതോണി ടൗൺ, പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസിന് നിർദേശങ്ങൾ കർശനമായി പാലിക്കണം. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ചിത്രീകരണം നടത്തേണ്ടതാണ് എന്നും ജില്ലാ കലക്ടർ അറിയിച്ചു.

Top