കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സിന്റെ പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റിക്കെതിരെ കെപിസിസി നടപടി; പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റെ ചെയ്തു

കണ്ണര്‍: പരസ്യമായി  പൊതുനിരത്തില്‍ വച്ച് മാടിനെ കശാപ്പ് ചെയ്ത സംഭവത്തില്‍ മുന്‍ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റുമായ റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കെപിസിസിയുടേതാണ് നടപടി.

കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അധ്യക്ഷന്‍ എം എം ഹസനാണ് റിജിലിനെ സംഘടനയില്‍ നിന്നും പുറത്താക്കിയ കാര്യം അറിയിച്ചത്. ഉത്തരമൊരു പ്രതിഷേധ രീതി അം?ഗീകരിക്കാന്‍ കഴിയില്ലെന്നും അത് കോണ്‍ഗ്രസ് നയമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനെ അപലപിക്കുന്നതായും സംഘപരിവാറിനെതിരായ കോണ്‍ഗ്രസ് പ്രതിഷേത്തിന്റെ മാറ്റ് കുറയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷയത്തില്‍ കണ്ണൂര്‍ ഡിസിസിയോട് കെപിസിസി വിശദീകരണം തേടിയിരുന്നു. അവരുടെ മറുപടിയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി. ഉടന്‍ റിപ്പോര്‍ട്ട് നല്കണമെന്നാണ് നിര്‍ദേശം. ജിലിനെ കൂടാതെ മറ്റു രണ്ടു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

Top