വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോയെ, നഗ്നചിത്രമാക്കി; വീട്ടമ്മയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി!.. യുവാക്കള്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോയെടുത്ത് നഗ്നചിത്രമാക്കി വീട്ടമ്മയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയും പണംതട്ടിയെടുക്കുകയും ചെയ്ത കേസില്‍ 3 യുവാക്കളെ അറസ്റ്റു ചെയ്തു.വീട്ടമ്മയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമുണ്ടാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ മൂന്നുപേരെ പയ്യാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിജില്‍കുമാര്‍ (27), ശരത് (23), രാജീവ് (27) എന്നിവരെയാണ് ശ്രീകണ്ഠപുരം സിഐ കെ.എ. ലത്തീഫ്, പയ്യാവൂര്‍ എസ്‌ഐ എം.ഇ. രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 27കാരിയാണ് പീഡനത്തിനിരയായത്.whats aap accused

വാട്‌സ് അപ്പിലൂടെ പരിചയപ്പെട്ട വിജില്‍കുമാര്‍ ഇവരുടെ പ്രൊഫൈല്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമുണ്ടാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണു കേസ്. ഇയാള്‍ പിന്നീടു സുഹൃത്തുക്കളായ ശരത്, രാജീവ് എന്നിവരോട് ഇക്കാര്യം പറയുകയും ഇരുവരും പീഡിപ്പിക്കുകയുമായിരുന്നു. കൂടാതെ വിജില്‍കുമാറും ശരത്തും വീട്ടമ്മയില്‍ നിന്ന് പതിനായിരം രൂപ വീതം തട്ടിയെടുക്കുകയും ചെയ്തുവത്രെ. വീട്ടമ്മയുടെ പരാതിയിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നുവൈകുന്നേരം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top