പുരുഷ വേഷത്തില്‍ ബൈക്കിലെത്തി പിടിച്ചുപറി: യുവതി പിടിയില്‍; പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: പുരുഷ വേഷത്തില്‍ ബൈക്കിലെത്തി പിടിച്ചുപറി നടത്തുന്ന യുവതി പിടിയില്‍. 53കാരിയുടെ പഴ്സ് പിടിച്ചുപറിച്ച സംഭവത്തിലാണ് 33 വയസുള്ള യുവതി അറസ്റ്റിലായത്. രാജ്യതലസ്ഥാനത്തെ ജനക് പുരിയിലാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ രണ്ടുപേര്‍ സ്ത്രീയുടെ പഴ്സ് തട്ടിയെടുക്കുന്നതും തടുക്കാന്‍ ശ്രിമിച്ച സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും പ്രദേശത്തെ ക്യാമറകളില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാനാണ് യുവതി പുരുഷവേഷം ധരിച്ച് കവര്‍ച്ച നടത്തിയത്. നാഗോലി സ്വദേശിനിയായ രമന്‍ജീത്ത് കൗറാണ് (33) അറസ്റ്റിലായത്. ഇവരോടൊപ്പം നിഹാല്‍ വിഹാര്‍ സ്വദേശി രംനീക്ക് സിങ്ങും (24)അറസ്റ്റിലായിട്ടുണ്ട്. ബണ്ടി ബബ്ലി സംഘാംഗങ്ങളാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി. ഒരു ബൈക്കും സ്‌കൂട്ടറും ഒരു സത്രീയുടെ പെഴ്‌സും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വനിതാ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ 53 കാരിയുടെ പഴ്സ് ആണ് യുവതികള്‍ പിടിച്ചുപറിച്ചത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം പഴ്‌സ് തട്ടിപ്പറിച്ചു. പിടിവലിക്കിടയില്‍ 53കാരി നിലത്തുവീണു. അപ്പോഴേക്കും സംഘം ബൈക്കില്‍ പഴ്സുമായി കടന്നുകളഞ്ഞു. കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തജേന്ദര്‍ സിങ്ങാണ് തന്റെ ഭര്‍ത്താവെന്ന് ചോദ്യം ചെയ്യലിനിടെ യുവതി മൊഴി നല്‍കിയിട്ടുണ്ട്.

Top