ലോറിയും ബൈക്കും കൂട്ടിയിടിച്ചു; അവധിക്കു നാട്ടില്‍ വന്ന സൈനികൻ മരിച്ചു

കോഴിക്കോട്: വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. മൃതേദഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

Top