അര്‍ജുന്‍ നാടുവിട്ടു..!! അപകട സമയത്ത് വാഹനം അമിത വേഗതയില്‍; 231 കി.മി പിന്നിട്ടത് 2.37 മണിക്കൂറില്‍

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ പുതിയ വഴിത്തിരിവുകള്‍. അപകട സമയത്ത് ഡ്രൈവറായിരുന്ന അര്‍ജുന്‍ കാറോടിച്ചത് അമിത വേഗതിയിലായിരുന്നു. അപകടത്തിന് ശേഷം അര്‍ജുന്‍ കേരളം വിട്ടതായും സൂചന. അസമിലാണ് ഇപ്പോള്‍ ഇളെന്നാണ് പോലീസ് സംശയിക്കുന്നത്. തുടക്കത്തില്‍ വാഹനം ഓടിച്ചത് അര്‍ജുനെന്ന് സ്ഥിരീകരിക്കാവുന്ന മൊഴി ലഭിച്ചു.

അപകടദിവസം ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് അമിതവേഗത്തിലാണെന്നും കണ്ടെത്തല്‍. ചാലക്കുടിയില്‍ 1.08ന് കാര്‍ സ്പീഡ് ക്യാമറയില്‍ കുടുങ്ങി. 3.45ന് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വെറും 2.37 മണിക്കൂര്‍ മാത്രമാണെടുത്തത്. ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പിലാണ് വിവരങ്ങള്‍ ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്ത് പ്രകാശന്‍ തമ്പി പിടിയിലായതോടെയാണ് അപകടം സംബന്ധിച്ച അന്വേഷണം വീണ്ടും സജീവമായത്. ബാലുവിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് അച്ഛന്‍ കെ.സി.ഉണ്ണി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. അര്‍ജുനാണ് വാഹനം ഓടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ താനല്ല ബാലഭാസ്‌കറാണ് കാറോടിച്ചിരുന്നതെന്ന് അര്‍ജുനും മൊഴി നല്‍കിയിരുന്നു.

Top