ഭര്‍ത്താവിന് മദ്യം നല്‍കി ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമം; സുഹൃത്തുക്കളായ മൂന്ന് പേര്‍ പിടിയില്‍

തൃശൂര്‍: ഭര്‍ത്താവിന് മദ്യം നല്‍കി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് പോര്‍ പിടിയില്‍. പള്ളിത്താഴം സ്വദേശികളായ പാറപ്പായി മലയില്‍ ദിലീപ് (30), പാണ്ടിപ്പിള്ളി റിന്റോ (20), തച്ചമറ്റത്തില്‍ ജോബി (20) എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു. പോലീസും പ്രതികളുമായി ഒത്തുകളിച്ചതിന്റെ ഭാഗമായാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീപീഡനമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടും പ്രതികള്‍ക്ക് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് ജാമ്യം നല്‍കുകയായിരുന്നു.

 

യുവതിയും ഭര്‍ത്താവും താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പ്രതികളുടെ നേതൃത്വത്തില്‍ ചാരായം വാറ്റുന്നത് പതിവായിരുന്നു. ജനുവരി 28ആം തീയതി യുവതിയുടെ വീട്ടിലെത്തിയ സംഘം ഭര്‍ത്താവിന് ചാരായം നല്‍കി മയക്കി കിടത്തുകയായിരുന്നുവെന്ന് യുവതി ഒല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് മയക്കത്തിലായതോടെ തോക്ക് ചൂണ്ടി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

യുവതി നിലവിളിച്ചെങ്കിലും ബോധരഹിതനായ ഭര്‍ത്താവ് ഉണര്‍ന്നില്ല. നിലവിളി തുടര്‍ന്നപ്പോള്‍, യുവാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പീഡനശ്രമത്തില്‍ മനംനൊന്ത യുവതി തൂങ്ങിമരിക്കാനും ശ്രമിച്ചു. കൂലിപണിക്കാരാണ് പരാതിക്കാരായ യുവതിയും ഭര്‍ത്താവും ഇവരുടെ സുഹൃത്തുക്കളാണ് പിടിയിലായ പ്രതികള്‍ .

Top