കാമുകിയെ കളിയാക്കിയ യുവാവിനെ കൊല്ലാന്‍ ശ്രമിച്ച് കാമുകന്‍; പിടിക്കാനെത്തിയ എസ്‌ഐയെയും കുത്തി

മണ്ണഞ്ചേരി: കാമുകിയെ കളിയാക്കിയ യുവാവിനെ കാമുകന്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് എസ്‌ഐയെയും കാമുകന്‍ കുത്തി. ഒടുവില്‍ പോലീസിന് തലവേദനയായ കാമുകനെ കുത്തേറ്റ എസ്‌ഐ തന്നെ കീഴടക്കി. കാട്ടൂര്‍ ജംഗ്ഷന് പടിഞ്ഞാറ് വെച്ച് കാട്ടൂര്‍ ചൈതന്യ സ്റ്റോപ്പിലുള്ള പൂന്തുറശ്ശേരി വീട്ടില്‍ നിജു എന്ന് വിളിക്കുന്ന സോളമന്‍ (23)ആണ് പിടിയിലായത്.

നിജുവിന്റെ കാമുകിയെ രാഹുല്‍ എന്ന് വിളിക്കുന്ന ജോസഫ് കളിയാക്കി. കാട്ടൂര്‍ പള്ളിപ്പറമ്പ് വീട്ടില്‍ രാഹുലിനെ ദേഷ്യത്തില്‍ നിജു കുത്തിക്കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു. നിജുവിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് നിജു എസ്‌ഐ യെയും കുത്തിയത്. മണ്ണഞ്ചേരി എസ് ഐയായ ലൈസാദ് മുഹമ്മദിനാണ് പരിക്കേറ്റത്. കുത്തേറ്റ രാഹുല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരം അറിഞ്ഞെത്തിയ മണ്ണഞ്ചേരി പൊലിസ് പ്രതിയെ തിരയുന്നതിനിടെ രാത്രി ഒമ്പതോടെ പ്രതി വീട്ടിലെത്തിയതായി അറിഞ്ഞു. വീട്ടിലെത്തിയ പൊലീസിനെ കണ്ട പ്രതി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മണ്ണഞ്ചേരി എസ് ഐയായ ലൈസാദ് മുഹമ്മദിനെ ആക്രമിക്കുകയായിരുന്നു. പൊലിസിനെ ആക്രമിച്ചതിനും പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top