അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു, ഞാനീ ലോകത്തില്‍ നിന്നും പോകുന്നു..അമ്മയ്ക്കായി കുറിപ്പെഴുതിവെച്ച് പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്തു

അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു, ഞാന്‍ ഈ ലോകത്തില്‍ നിന്നും പോകുന്നു..കൈത്തണ്ടയില്‍ ഇങ്ങനെ അമ്മയ്ക്കായി ആത്മഹത്യ കുറിപ്പെഴുതി വെച്ച് പന്ത്രണ്ട് വയസുകാരി ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലാണ് സംഭവം. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകരാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു
ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഡല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ അഭിഭാഷകയാണ് പെണ്‍കുട്ടിയുടെ അമ്മ. ഡിസംബര്‍ ഒന്നിന് കോടതിയിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് ഇവര്‍ തന്റെ മകളെ അവസാനമായി ജീവനോടെ കണ്ടത്. നാല് മണിയോടെ തിരിച്ചെത്തിയപ്പോള്‍ മകള്‍ തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടിയുടെ അമ്മ അധ്യാപികമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

സ്വഭാവം മോശമാണെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ക്ലാസില്‍ മറ്റു കുട്ടികളുടെ മുന്‍പില്‍ വെച്ച് കളിയാക്കിയിരുന്നുവെന്ന് കൂട്ടികാരില്‍ നിന്ന് അറിഞ്ഞെന്നും ഇതേ ടീച്ചര്‍ തന്നെ കളിയാക്കിയിരുന്നതായി മകള്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അമ്മ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു പറഞ്ഞു.

Top