വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ടോള്‍ ഫ്രീ നമ്പര്‍; ചെറുത്ത് തോല്‍പ്പിക്കാന്‍ ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മ

മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ ആക്രമണങ്ങളെ ചെറുക്കാന്‍ ടോള്‍ ഫ്രീ നമ്പറുമായി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ ആക്രമണങ്ങളില്‍ അധികവും മുസ്ലീങ്ങള്‍ക്കും ദലിതര്‍ക്കും നേരെയും പശുവിന്റെ പേരിലുമാണ്. ഇതിനെതിരെ പോരാടാനാണ് ‘യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്’ (യുഎഎച്ച്) എന്ന ആക്ടിവിസ്റ്റ് കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ 1800-3133-60000 എന്ന ടോള്‍ ഫ്രീ നമ്പരാണ് വിദ്വേഷ ആക്രമണ ഇരകള്‍ക്കായി ഇവര്‍ അവതരിപ്പിച്ചത്. നൂറിലധികം സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ച് വിദ്വേഷ, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തനം നടത്തുമെന്ന് കൂട്ടായ്മ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹെല്പ് ലൈന്‍ നമ്പര്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെയുള്ള പ്രതിരോധങ്ങള്‍ക്ക് തുടക്കമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കൂട്ടായ്മ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”ഇത്തരം ആക്രമണങ്ങളിലെ ഇരകള്‍ക്ക് നിയമസഹായം ലഭ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങളില്‍ പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ എന്തൊക്കെ പറഞ്ഞിട്ടും, ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.”- ആക്ടിവിസ്റ്റ് നദീം ഖാന്‍ ചടങ്ങില്‍ പറഞ്ഞു.

Top