വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 17കാരിയെ കഴുത്തറുത്ത് കൊന്നു

knifephoto

ഹൈദരാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച 17കാരിയെ കഴുത്തറുത്തു കൊന്ന 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപകലാണ് കൊല നടന്നത്. തെലുങ്കാനയിലെ അഡിലാബാദിലാണ് സംഭവം.

തെലുങ്കാനയിലെ ഭൈന്‍സ സ്വദേശിനിയായ സന്ധ്യയാണ് അതിദാരുണമായി നാട്ടുകാര്‍ നോക്കിനില്‍ക്കെ കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് കത്തിയുമായി എത്തിയ മഹേഷ് വീടിന് മുന്നില്‍വെച്ച് സന്ധ്യയുടെ കഴുത്ത് അറക്കുകയായിരുന്നു. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു സന്ധ്യ. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപെട്ടു. രക്തത്തില്‍ കുളിച്ചുവീണ സന്ധ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അടുത്തിടെ അച്ഛനെ നഷ്ടപ്പെട്ട സന്ധ്യ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്ധ്യയുടെ അയല്‍വാസിയാണ് അറസ്റ്റിലായ മഹേഷ്. ഇയാള്‍ വിവാഹാഭ്യാര്‍ത്ഥനയുമായി സന്ധ്യയെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത്ചൂണ്ടിക്കാട്ടി കുടുബം കഴിഞ്ഞ വര്‍ഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സന്ധ്യ മറ്റാരെയും വിവാഹം കഴിക്കാന്‍ ഇയാള്‍ സമ്മതിച്ചിരുന്നില്ലെന്നും ജനുവരിയില്‍ സന്ധ്യയുടെ വിവാഹനിശ്ചയം മുടക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

പരാതിയുടെ പേരില്‍ പൊലീസ് മഹേഷിനെതിരെ നടപടിയൊന്നും കൈക്കൊണ്ടിരുന്നില്ല. ഇരു വിഭാഗത്തേയും വിളിച്ച് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിച്ച് വിടുകയായിരുന്നു.

ചെന്നൈയില്‍ കഴിഞ്ഞയാഴ്ച സമാനമായ സംഭവം ഉണ്ടായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ച സ്വാതി എന്ന ഇന്‍ഫോസിസ് ജീവനക്കാരിയെ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് യുവാവ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് സമാനമായ സംഭവം വീണ്ടും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സ്വാതിയുടെ കൊലയാളി രാമാനുജത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top