കേരളത്തിന് അഭിമാന നിമിഷം, ഇന്ത്യന്‍ വനിതാ ടീമില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റര്‍

മലയാളി താരം മിന്നു മണി ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ കളിക്കും. ഇന്ത്യന്‍ വനിതാ ടീമില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് വയനാട്ടുകാരിയായ മിന്നു.
മിന്നുവിനു പുറമേ അനുഷ റെഡ്ഢിയും ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിക്കും.

അതേസമയം ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് അല്‍പസമയത്തിനകം തുടക്കമാവും. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മിന്നുവിന് പുറമെ 3 പുതുമുഖങ്ങള്‍ കൂടി ടീമിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിചയ സമ്പന്നയായ ജഹനാര അലാമിനെ പുറത്തിരുത്തിയാണ് ബംഗ്ലാദേശ് സ്മൃതി മന്ദനാ നയിക്കുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നേരിടാന്‍ ഇറങ്ങുന്നത്. ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു ആദ്യമായാണ് സീനിയര്‍ ടീമില്‍ ഇടം പിടിക്കുന്നത്. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ് വയനാട്ടുകാരിയായ മിന്നു.

Top