ശബരിമലയെ പറഞ്ഞപ്പോള്‍ ആവേശഭരിതരായ പുരോഗമന വാദികള്‍ ഉറങ്ങുകയാണോ?മുസ്ലീം മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ നിയമ പോരാട്ടവുമായി ഇതാ ഒരു യുവതി.

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം എന്ന സുപ്രീം കോടതി പരാമര്‍ശം ഏറെ ആവേശത്തോടെ എടുത്ത പുരോഗമന വാദികള്‍ മുസ്ലീം വ്യക്തി നിയമത്തിനെതിരായി സ്ത്രീ സ്വാതന്തൃത്തിന് വേണ്ടി നടത്തിയ ഈ പോരാട്ടം കാണാത്തതെന്തേ?..
സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ നിരവധി നടക്കുന്ന കാലമാണ് ഇപ്പോള്‍. ഇതിന്റെ ഭാഗമായാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യം ഉന്നയിച്ചുള്ള നിയമ നടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതും. എന്നാല്‍, സംസ്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും ഇതിനെ അനുകൂലിക്കാന്‍ തയ്യാറായിരുന്നില്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഈ വിഷയത്തില്‍ പുരോഗമന വാദികളായ എല്ലാവരുടെയും പിന്തുണ കിട്ടി. ഇപ്പോള്‍ മുസ്ലിം മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കയാണ് ഒരു യുവതി.

തലാഖ് ചൊല്ലിയുള്ള മൊഴിചൊല്ലല്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു മുസ്ലിം വനിത സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടി. ശയരാ ഭാനുവെന്ന സ്ത്രീയാണ് കോടതിയെ സമീപിച്ചത്. മൂന്നു തവണ തലാക്ക് പറയുന്നതും നിക്കാഹ് ഹലാലയും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഒരു മുസ്ലിം വനിത സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധവും സമത്വം സ്വാതന്ത്യം എന്നീ മൗലികാവകാശങ്ങളെ ലംഘിക്കുന്നതു മൂലവുമാണ് ഇവ രണ്ടും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജസ്റ്റിസുമാരായ അനില്‍ ആര്‍ ദേവ്, ആദര്‍ശ് കെ ഗോയല്‍ എന്നിവരുടെ ബെഞ്ച് പരാതി സ്വീകരിച്ചു. തന്റെ അഭിഭാഷകരായ അമിത് സിങ് ഛാദാ, ബാലാജി ശ്രീനിവാസന്‍ എന്നിവര്‍വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ തലാഖ്ഈബിദാദ്(മൂന്നു തവണ തലാക്ക് പറയുന്നത്), ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നതും സൗദി അറേബ്യ, പാക്കിസ്ഥാന്‍, ഇറാഖ് തുടങ്ങി പല മുസ്ലിം രാഷ്ട്രങ്ങളില്‍ നിരോധിച്ചിട്ടും ഇന്ത്യന്‍ മുസ്വീം സ്ത്രീകള്‍ ഇപ്പോളും ഇത്തരത്തിലുള്ള നിയമങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ശരയ്യ ഭാനു പറയുന്നു.

ഇസ്ലാം മതത്തിലോ, മതഗ്രന്ഥമായ ഖുറാനിലോ ഈ നിയമങ്ങള്‍ക്ക് ഒരു അടിസ്ഥാനവും നല്‍കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പരാതി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനോട് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. തന്റെ ഭര്‍ത്താവ് മൂന്ന് തവണ മൊഴിചൊല്ലി ഒഴിവാക്കാന്‍ ഇടയാക്കിയ സാഹചര്യത്തെ കുറിച്ചും അവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓര്‍മ്മക്കുറവിനുള്ള മരുന്ന നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ആരോഗ്യപരമായി പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് തലാഖ് ചൊല്ലി ഭര്‍ത്താവ് ഒഴിവാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയിലെ മുസ്ലിം വ്യക്തിനിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് അവരുടെ ഹര്‍ജി. 1939ല്‍ പാസാക്കിയ മുസ്ലിം വിവാഹ നിയമം റദ്ദു ചെയ്യണമെന്നും യുവതി ആവശ്യപ്പെടുന്നു. ഇത് മുസ്ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദുരിതം സമ്മാനിക്കുന്നതാണെന്നുമാണ് ഭാനു ചൂണ്ടിക്കാട്ടുന്നത്.

മുസ്ലിം വിവാഹ നിയമങ്ങളില്‍ മാറ്റം ആവശ്യപ്പെട്ട് യുവതി രംഗത്തെത്തിയതോടെ മുസ്ലിം സത്രീകളുടെ വിവാഹ നിയമത്തിനായി പോരാടിയ ഷബാനു ബീഗം കേസിന് തുല്യമായ മറ്റൊരു കേസ് കൂടിയാണ് ഉരുത്തിരിയുന്നത്. ഷാബാനു കേസ് ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹമോചിതരായ മുസ്‌ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കുവാന്‍ എന്ന അവകാശപ്പെട്ട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ് വിവാഹമുക്തകളായ മുസ്‌ലിം വനിതകളുടെ അവകാശ സംരക്ഷണ നിയമം 1986 മെയ് മാസം 19 ആം തിയ്യതി ഈ നിയമം നിലവില്‍ വന്നു. വിവാഹ മുക്തയായ മുസ്ലിം യുവതിക്ക് ഭര്‍ത്താവ് ചെലവിന് നല്‍കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു നിയമം. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് എതിരായായിരുന്നു നിയമം.

Top