മീഡിയാവണ്‍ വിലക്കിനെതിരായ ഹരജി വ്യാഴാഴ്ചത്തേക്ക് മാറ്റി

മീഡിയാവണ്‍ ചാനലിന്‍റെ സംപ്രേഷണ വിലക്കിനെതിരെ സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

വിര്‍ച്വല്‍ കോടതിക്ക് പകരം തുറന്ന കോടതിയില്‍ തന്നെ മീഡിയാ വണ്‍ കേസ് കേള്‍ക്കണമെന്ന് ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡി’ന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടപ്പോള്‍ അത് അംഗീകരിച്ചാണ് ആദ്യം വെള്ളിയാഴ്ച കേള്‍ക്കാമെന്ന് പറഞ്ഞ കേസ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അത് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത തിങ്കളാഴ്ച കേസ് പരിഗണിച്ചാല്‍ മതിയോ എന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചപ്പോള്‍ പറ്റില്ലെന്നും 350ാളം തൊഴിലാളികളുശട തൊഴിലിന്‍റെ കൂടി പ്രശ്നമാണെന്നും ചാനല്‍ മുടങ്ങിക്കിടക്കുയാണെന്നും ദവെ ബോധിപ്പിച്ചു. എത്രയും പെട്ടെന്ന് കേസ് പരിഗണിക്കണമെന്നും ഇന്ന് (ചൊവ്വാഴ്ച) വാദിക്കണമെങ്കില്‍ അതിനും തങ്ങള്‍ തയാറാണെന്നും ദവെ വ്യക്തമാക്കി.

ഹരജി അടിയന്തിരമായി പരിഗണിക്കാന്‍ രണ്ട് തവണയാണ് സുപ്രീംകോടതിയില്‍ തിങ്കളാഴ്ച മീഡിയാവണ്‍ കേസ് ദവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്ബാകെ പരാമര്‍ശിച്ചത്. ആദ്യത്തെ തവണ പരാമര്‍ശിച്ചപ്പോള്‍ അത്യധികം ഗൗവരമേറിയ കേസാണിതെന്ന് ദവെ ബോധിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചില രഹസ്യ ഫയലുകളുടെ പേരിലാണ് 11 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന 350 ജീവനക്കാരും ദശ ലക്ഷക്കണക്കിന് പ്രേക്ഷകരുമുള്ള മീഡിയാവണ്‍ ചാനല്‍ തടഞ്ഞതെന്നും ഹൈകോടതിയുടെ സിംഗിള്‍ബെഞ്ചും ഡിവിഷന്‍ ബെഞ്ചും പിന്നാമ്ബുറത്തു കൂടെ അത് ശരിവെച്ചുവെന്നും ദുഷ്യന്ത് ദവെ ബോധിപ്പിച്ചു.

അറിയാനുള്ള അവകാശത്തിന്‍റെയും മാധ്യമസ്വാതന്ത്ര്യത്തിന്‍റെയും പ്രശ്നമാണിതെന്നും ദവെ വാദിച്ചു. അതേ തുടര്‍ന്നാണ് വെള്ളിയാഴ്ച തന്നെ കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചത്. പിന്നീട് നേരിട്ടുള്ള കോടതിയിലേക്കാനായി വീണ്ടും പരാമര്‍ശിച്ചപ്പോള്‍ ദവെയുടെ ആ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ദുഷ്യന്ത് ദവെക്ക് പുറമെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുല്‍ രോഹത്ഗിയും സുപ്രീംകോടതിയില്‍ മീഡിയാവണിന് വേണ്ടി ഹാജരാകുമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ അറിയിച്ചു.

Top