അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സഹായം; മൂന്ന് മാസം ശമ്പളത്തോടെ അവധി

AdobeStock

ദില്ലി: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ വ്യത്യസ്ത രീതിയിലുള്ള സഹായവുമായാണ് എത്തുന്നത്. സര്‍ക്കാര്‍ ജീനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നുമാസം ശമ്പളത്തോടെ അവധി അനുവദിക്കും.

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ലൈംഗിക അതിക്രമ കേസുകളിലെ ഇരകളെ സാക്ഷികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം. കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണങ്ങള്‍ പൂര്‍ത്തിയാകാനുംമൂന്ന് മാസത്തോളം സമയമെടുക്കും. അന്വേഷണ കാലാവധിയില്‍ വേതനത്തോടെ അവധി നല്‍കുന്നത് അനുവദിച്ച് കേന്ദ്ര പേഴ്സനല്‍ മന്ത്രാലയമാണ് ഉത്തരവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top