ഭിന്നശേഷിയുള്ള പതിമൂന്ന് കാരിയെ കര്‍ട്ടന്‍ വില്‍പ്പനക്കാരന്‍ ബലാത്സംഗം ചെയ്തു

അഞ്ചാലുംമൂട്: ഭിന്നശേഷിയുള്ള പതിമൂന്ന് വയസുകാരിയെ കര്‍ട്ടന്‍ വില്‍പ്പനക്കാരന്‍ ബലാത്സംഗം ചെയ്തു. കുട്ടിയുടെ ബന്ധു കൂടിയാണ് ഇയാള്‍. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നെടുമങ്ങാട് അരിച്ചുപറമ്പില്‍ ഫാത്തിമ മന്‍സിലില്‍ അന്‍സറി(45)നെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top