നഗ്നചിത്രങ്ങള്‍കാട്ടി പോലീസുകാരിയെ പീഡിപ്പിച്ചു; സഹോദരന്മാര്‍ പോലീസ് പിടിയിലായി

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു. ഹരിയാന പോലീസിലെ ഉദ്യോഗസ്ഥയെയാണ് സഹോദരങ്ങള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പോലീസുകാരിയുടെ പരാതിയില്‍ ഇവര്‍ പിടിയലായി. മിന്റു എന്നറിയപ്പെടുന്ന ജോഗീന്ദറും സഹോദരനുമാണ് അറസ്റ്റിലായത്.

സ്ത്രീകള്‍ക്കു സുരക്ഷിതമായി പരാതി നല്‍കാന്‍ രൂപീകരിച്ച വനിതാ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനു നേരെയായിരുന്നു പീഡനം. മിന്റുവിന്റെ സഹോദരന്‍ ഫരിദാബാദ് പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളാണ്. അതേസമയം പൊലീസുകാരിയെ സ്റ്റേഷനില്‍ പീഡിപ്പിച്ചെന്ന വിധത്തില്‍ വന്ന ചില റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേസന്വേഷിക്കുന്ന പല്‍വല്‍ പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014ലാണ് മഹേന്ദര്‍ഗഢില്‍ വച്ച് യുവതി ജോഗീന്ദറിനെ പരിചയപ്പെടുന്നത്. പല്‍വലിലെ അലാവപുരില്‍ നിന്നുള്ളയാളായിരുന്നു ജോഗീന്ദര്‍. ഫരീദാബാദിലും ജിന്ദിലും പല്‍വാലിലും ജോലി ചെയ്യുന്നതിനിടെ ഇയാള്‍ പലപ്പോഴായി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. 2017ലാണ് ജോഗീന്ദറിന്റെ സഹോദരനെ പരിചയപ്പെടുത്തുന്നത്. പൊലീസുകാരനായ അയാളും പീഡിപ്പിച്ചു.

നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു കാണിച്ച് ജോഗീന്ദര്‍ പലപ്പോഴും പണം തട്ടിയതായും പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തി പീഡിപ്പിക്കലും തുടര്‍ന്നപ്പോഴാണു പരാതി നല്‍കാന്‍ തീരുമാനിച്ചത്. ജോഗീന്ദര്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പരാതി നല്‍കിയ പൊലീസുകാരിയും വിവാഹിതയാണ്.

Top