വെള്ളം എടുക്കാന്‍ പോയ പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

maxresdefault

മുസഫര്‍നഗര്‍: പീഡന പരമ്പര അവസാനിക്കുന്നില്ല, നെഞ്ചുനുറുക്കുന്ന വാര്‍ത്ത വീണ്ടും. പതിനാലുകാരി ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായി. രണ്ടു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു . മുസാഫര്‍നഗറിന് സമീപം ഭനേറ ജറ്റിലാണ് സംഭവം.

പെണ്‍കുട്ടിയുടെ സമീപവാസികൂടിയായ പെര്‍വൈസ് എന്ന യുവാവും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യുവാക്കള്‍ ഒളിവിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വെള്ളം ശേഖരിക്കുന്നതിന് വേണ്ടി പോയ പെണ്‍കുട്ടിയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സമീപമുള്ള വയലില്‍വെച്ചായിരുന്നു പീഡനം. പെണ്‍കുട്ടി ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായ് പൊത്തിപ്പിടിച്ചിരുന്നു. പീഡനത്തിന് ശേഷം ബോധരഹിതയായി കിടന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top