എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഭാര്യയും കുഞ്ഞുമുള്ള 17 കാരന്‍ അറസ്റ്റില്‍

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും കുട്ടിയുമുള്ള ആളാണ് അറസ്റ്റിലായ 17 കാരന്‍. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ 14 കാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി വീട്ടുകാരെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. നരുവാമൂട് സ്വദേശിയാണ് അറസ്റ്റിലായ 17 കാരന്‍. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്നാണ്‌ ഇയാള്‍ക്ക് നെയ്യാറ്റിന്‍കര സ്വദേശിനിയില്‍ ഒരു കുട്ടിയുണ്ടെന്ന വിവരം പോലീസ് കണ്ടെത്തുന്നത്. കരമന സി.ഐ ആര്‍.എസ്. ശ്രീകാന്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top