പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ പിടിയില്‍

rape

മലപ്പുറം: പ്രണയം നടിച്ചും വിവാഹവാഗ്ദാനങ്ങള്‍ നല്‍കിയും പെണ്‍കുട്ടികളെ പറ്റിക്കുന്ന ബസ് കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും വാര്‍ത്തകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും പെണ്‍കുട്ടികള്‍ ഇത്തരക്കാരുടെ വലയില്‍ വീഴുന്നു എന്നത് ദയനീയം തന്നെ.

മലപ്പുറത്തെ കോളേജ് വിദ്യാര്‍ത്ഥിനിയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. കോളേജ് വിദ്യാര്‍ത്ഥിനിയായ എടയൂര്‍ സ്വദേശിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കൊപ്പം വിളയൂര്‍ പഞ്ചായത്തിലെ കരിങ്കനാട് പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജാബിറിനെയാണ് കഴിഞ്ഞ ദിവസം വളാഞ്ചേരി സിഐ കെഎം സുലൈമാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിര്‍ദ്ദനകുടുംബത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സിഐ കെഎം സുലൈമാന്‍, സ്പെഷ്യല്‍ ടീം അംഗങ്ങളായ എ ജയപ്രകാശ്, യുപി ഷറഫുദ്ധീന്‍, സുനില്‍ ദേവ്, സിപി ഇക്ബാല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Top