നിര്‍ഭയയെ പോലെ താനും ബലാത്സംഗത്തിനിരയാകും; ബിജെപി അനുഭാവി ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി

priyanka-chaturvedi

ദില്ലി: ഏതു നിമിഷവും താനും ബലാത്സംഗത്തിന് ഇരയാകാമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്കാ ചതുര്‍വേദി. ബിജെപി അനുഭാവി ട്വിറ്ററിലൂടെ തന്നെ പീഡിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി തുറന്നു പറഞ്ഞ് പ്രിയങ്കാ ചതുര്‍വേദി രംഗത്തുവന്നിരിക്കുകയാണ്. നിര്‍ഭയയെപ്പോലെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്നാണ് അയാള്‍ പറഞ്ഞത്.

ബിജെപിക്കെതിരെ ശബ്ദിച്ചപ്പോഴാണ് നിര്‍ഭയ നേരിട്ടതു പോലുള്ള ബലാത്സംഗവും മരണവും ഉണ്ടാകുമെന്ന ഭീഷണി നേരിടേണ്ടി വന്നെതെന്ന് പ്രിയങ്ക പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും അധിക്ഷേപങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീയായ തനിക്ക് ട്വിറ്ററിലൂടെ നേരിടേണ്ടി വന്ന ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തി കോണ്‍ഗ്രസ് വക്താവ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ തന്നെ ഭീഷണിപ്പെടുത്താമെന്ന് തീവ്രവലതുപക്ഷ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും വിചാരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം നിയന്ത്രിക്കുക അസാധ്യമാണെന്നാണ് അടുത്തിടെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ സത്യസന്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഞാന്‍ ആ അഭിപ്രായത്തെ എതിര്‍ക്കുകയാണ്. നിയമങ്ങള്‍ കര്‍ക്കശമാക്കിയാല്‍ അത് സാധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അസാധ്യമാണെന്ന ഉത്തരത്തിലൂടെ അദ്ദേഹം ഈ വിഷയത്തില്‍ നിന്ന് സൗകര്യപൂര്‍വ്വം ഒളിച്ചോടുകയായിരുന്നു. പ്രിയങ്ക കുറ്റപ്പെടുത്തി.

അടുത്തിടെ വനിതാ നയം രൂപീകരിക്കുന്ന വേളയില്‍ സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ കുറ്റകരമാക്കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി അഭിപ്രായപ്പെട്ടെങ്കിലും ബിജെപിയും വലതുപക്ഷവും അതിനെതിരെ ശക്തമായ നിലപാടെടുത്തു. ഇതാണ് ഇത്തരം വിഷയങ്ങളിലുള്ള അവരുടെ നിലപാടുകള്‍. അതി നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന അഭിപ്രായം ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോടലാണ്.

സ്ത്രീകള്‍ക്കെതിരായ സോഷ്യല്‍ മീഡിയയുടെ ദുരുപയോഗവും അതിനെ ചെറുക്കാനുള്ള നിയമത്തിന്റെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി എഴുതിയ ബ്ലോഗിലാണ് പ്രിയങ്ക കഴിഞ്ഞ ദിവസം തനിക്ക് നേരിടേണ്ടി വന്ന ഭീഷണിയെക്കുറിച്ച് പറയുന്നത്. ഇത്തരംകുറ്റകൃത്യങ്ങള്‍ക്കെതിരായ വകുപ്പുകള്‍ എല്ലാം ജാമ്യം ലഭിക്കുന്നതായതിനാല്‍ ഇരകള്‍ക്ക് പെട്ടെന്ന് നീതിലഭിക്കില്ല. ഇത്തരം മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നടക്കുന്നില്ല. അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള സാധ്യതകളും വിദൂരമാണ്.

ഭീഷണി സന്ദേശം അയച്ച ആളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ മുംബൈ പൊലീസ് തുടരുകയാണെന്നും ഭീഷണി നേരിട്ടതു മുതല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. മികച്ച അഭിഭാഷകനെന്ന് പേരെടുത്ത ജെയ്്റ്റ്ലി സോഷ്യല്‍ മീഡിയ വഴി സ്ത്രീകള്‍ നേരിടുന്ന അധിക്ഷേങ്ങളെ ചെറുക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെടുന്നു.

Top