കേരള പോലീസ് മരണമാസ്: ന്യൂയോര്‍ക്ക് പോലീസിനെ പിന്തള്ളി മുന്നോട്ട്

തിരുവനന്തപുരം: കേരള പോലീസ് മരണമാസാണെന്ന് ഒന്നുകൂടി തെളിയിക്കുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പത്ത് ലക്ഷം ലൈക്ക് പിന്നിട്ട് മുന്നോട്ട് കുതിക്കുന്നു. ലോകത്തിലെ വമ്പന്‍ പൊലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്നാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഒരു മില്യന്‍ എന്ന സംഖ്യ കടന്നത്.

ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വ്യാഴാഴ്ച വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്‌സ്ബുക്ക് ഇന്ത്യ ( trust and safety ) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങില്‍ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയില്‍വെ പൊലീസ് തയ്യാറാക്കിയ ബോധവത്കണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

പുതുവര്‍ഷം പിറക്കുമ്പോള്‍ പത്ത് ലക്ഷം ലൈക്ക് എന്നായിരുന്നു പോലീസ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പുതുവര്‍ഷത്തില്‍ ലക്ഷ്യത്തിലേക്കെത്താന്‍ കുറച്ച് ലൈക്കുകള്‍ കൂടി വേണമായിരുന്നു. അതേ സമയം പുതുവര്‍ഷം പിറന്ന് രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും ലക്ഷ്യം മറികടക്കാനാവുകയും ചെയ്തു.

Top