പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്താംക്ലാസുകാരനുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

മുംബൈ: പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്താം ക്ലാസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയില്‍.

മഹാരാഷ്ട്രയിലെ പാല്‍ഗാറിലാണ് കൗമാരം കഴിയാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത്.

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അമ്മായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു വര്‍ഷത്തോളമായി അനുഭവിക്കുന്ന കൊടും ക്രൂരതയുടെ ചുരുളഴിയുന്നത്. സ്‌കൂളില്‍ പഠിക്കുന്നതിനിടെ സഹപാഠിയില്‍ നിന്നായിരുന്ന പീഡനം തുടങ്ങുന്നത്.

സഹപാഠി പിന്നീട് സുഹൃത്തിനെ കൂടെക്കൂട്ടി. പിന്നീട് രണ്ട് പേര്‍ കൂടി സംഘത്തില്‍ ചേര്‍ന്നു. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഘം ഇത് വീഡിയോയില്‍ പകര്‍ത്തുകയും ഇത് പുറം ലോകത്തെ അറിയിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കുട്ടിക്ക് ഈ വിവരം മറ്റുള്ളവരോട് പറയാനും കഴിഞ്ഞിരുന്നില്ല. ഒടുവില്‍ അമ്മായിയോട് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കുട്ടിയേ കൂട്ടി അവര്‍ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് എട്ട് മാസം ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

Top