ഏറ്റുമുട്ടലിനിടെ തോക്ക് ജാമായി; പൊലീസുകാരന്‍ സ്വന്തം ശബ്ദംകൊണ്ട് അക്രമികളെ കീഴടക്കി

ഉത്തര്‍പ്രദേശിലെ സാംഭാലില്‍ ജീവന്‍ പണയവെച്ചാണ് പൊലീസുകാര്‍ അക്രമികളുമായി ഏറ്റുമുട്ടിയത്. തോക്ക് ഉപയോഗിച്ച് അക്രമികളെ നേരിട്ട പൊലീസുകാരന്റെ തോക്ക് പെട്ടെന്ന് ജാമായി.

പിന്നീടുള്ള ഏറ്റുമുട്ടില്‍ എങ്ങനെ നേരിടുമെന്നായി ചിന്ത. പിന്നെ ഒന്നും നോക്കിയില്ല സ്വന്തം ശബ്ദം കൊണ്ട് അക്രമികളെ തുരത്തുകയായിരുന്നു. തോക്ക് ജാമായതോടെ തൊട്ടടുത്തുള്ള അക്രമികളെ തുരത്താന്‍ തോക്ക് ഉന്നം പിടിച്ച് വെടിശബ്ദം ഉണ്ടാക്കുകയായിരുന്നു. വെടിപൊട്ടിയില്ലെങ്കിലും വായില്‍ നിന്ന് ഉഗ്രന്‍ വെടിയൊച്ചയാണ് പുറത്ത് വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒക്ടോബര്‍ 12നാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പൊലീസുകാരന്‍ ശബ്ദംമുണ്ടാക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഏറ്റുമുട്ടലിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ഒരു അക്രമിയെയും പൊലീസ് പിടികൂടി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ വെടിവെച്ച് വീഴ്ത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.

നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളുടെ തലക്ക് 2500 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, അക്രമികളെ പേടിപ്പിക്കാനും കീഴടങ്ങാനായി പ്രേരിപ്പിക്കാനുമായി തങ്ങള്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Top