മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് പോലീസ്; ജനം ടിവിയുടെ ക്യാമറ തകര്‍ത്തു, ക്യാമറാമാനെ ബൂട്ടിട്ട് ചവിട്ടി

ശബരിമല: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്താനെത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ കയ്യേറ്റം. രണ്ട് യുവതികളില്‍ ഒരാളായ അഡ്വ. ബിന്ദു പോലീസ് നിര്‍ബന്ധിപ്പിച്ച് ഇറക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മാധ്യമ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചത്.
തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പോലീസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. ജനം ടിവി, ന്യൂസ് 18, ഏഷ്യാനെറ്റ് എന്നീ ചാനലുകളുടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ജനം ടിവിയുടെ ക്യാമറ തല്ലിത്തകര്‍ത്തു. ന്യൂസ് 18ലെ അരുണുന്റെ കൈ ഒടിഞ്ഞു. ജനം ചാനലിന്റെ ക്യാമറമാനെ പോലീസ് ബൂട്ടിട്ട് ചവിട്ടി.

അഡ്വ. ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളാണ് ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനായി എത്തിയത്.

Top