സിനിമയ്ക്കു പോകാമെന്ന വ്യാജേന ഓട്ടോയില്‍ കയറ്റി; ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; വര്‍ക്കല പീഡനത്തിന്റെ കഥയിങ്ങനെ

rape-dna

വര്‍ക്കല: നമ്പര്‍ തെറ്റി വിളിച്ച വര്‍ക്കല നഴ്‌സിങ് വിദ്യാര്‍ത്ഥിനി വലിയ ചതിക്കുഴിയിലേക്കാണ് ചെന്നുപെട്ടത്. കൂട്ടുകാരിയെ വിളിക്കേണ്ട ദളിത് പെണ്‍കുട്ടിയുടെ കോള്‍ പോയത് സഹീര്‍ എന്ന ചെറുപ്പകാരന്റെ ഫോണിലേക്കാണ്. സോറി നമ്പര്‍ മാറി പോയെന്ന് പറഞ്ഞ് വെച്ചപ്പോള്‍ അതേ നമ്പറില്‍ നിന്നു തിരിച്ചൊരു കോള്‍. ഫോണ്‍ വിളി തുടര്‍ന്നു. പിന്നീട് വ്യാജ പേരില്‍ വെറെ നമ്പറില്‍ നിന്നും വിളിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തി.

വിവാഹ വാഗ്ദാനം വരെ ചെയ്ത് പെണ്‍കുട്ടിയെ ചതിക്കുഴിയില്‍ വീഴ്ത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് പറ്റിയ പിഴവാണ് പിന്നീട് പീഡനത്തിലേക്ക് എത്തിച്ചത്. സഹീര്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കൊക്കെ പരിചയപ്പെടുത്തുകയായിരുന്നു പിന്നീടുണ്ടായത്. സുഹൃത്തിന്റെ കാമുകിയെന്ന നിലയില്‍ അവരില്‍ പലരും ഫോണിലൂടെ അവളുമായി സൗഹൃദത്തിലായി. ഈ സൗഹൃദം മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കാന്‍ കരുക്കള്‍ നീക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം ആനയറ ഒരുവാതില്‍ക്കോട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച രാവിലെ വര്‍ക്കലയിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികള്‍ തങ്ങളുടെ ആസൂത്രിത ലക്ഷ്യം നിറവേറ്റിയത്. രാവിലെ 8.30 ന് തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള ശബരി എക്സ് പ്രസില്‍ വര്‍ക്കലയില്‍ എത്തിയ പെണ്‍കുട്ടിയെ സഹീറും ഷൈജുവും കാത്തുനിന്നാണ് കൂട്ടിക്കൊണ്ടുപോയത്. കൊല്ലത്ത് സിനിമയ്ക്ക് പോകാനെന്ന വ്യാജേന പെണ്‍കുട്ടിയെ സഹീറും ഷൈജുവും ചേര്‍ന്ന് ഓട്ടോയില്‍ കയറ്റി.

സിനിമയ്ക്ക് പോകാമെന്ന് മോഹം നല്‍കിയെങ്കിലും മാറ്റിനി ഷോ മാത്രമേ അവിടെ ഉള്ളൂവെന്നും അതുവരെ കറങ്ങി വരാമെന്നും പറഞ്ഞ് വര്‍ക്കലയിലേക്ക് അവര്‍ക്കൊപ്പം തിരിച്ച പെണ്‍കുട്ടിയെ വഴിമദ്ധ്യേ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സഹീറാണ് ആദ്യം പീഡിപ്പിച്ചത്. ഓട്ടോയില്‍ മറയൊരുക്കി പീഡിപ്പിക്കാന്‍ സൗകര്യം നല്‍കിയ സുഹൃത്ത് ഷൈജുവും സഹീറിന്റെ അനുമതിയോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മുന്‍ ധാരണപ്രകാരം വഴിക്ക് വച്ച് കൂടെച്ചേര്‍ന്ന ഇവരുടെ മറ്റൊരു സുഹൃത്തായ റാഷിദും ആറ്റിങ്ങലിലേക്ക് പോകാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ സഥലത്ത് പീഡനത്തിനിരയാക്കി.

തുടര്‍ച്ചയായ പീഡനത്തില്‍ അവശയായ പെണ്‍കുട്ടിക്ക് അപസ്മാര ബാധയുണ്ടായതോടെ ഭയന്ന പ്രതികള്‍ അവളെ ഓട്ടോയില്‍ റോഡരികില്‍ ഉപേക്ഷിച്ചശേഷം സ്ഥലം വിട്ടു. ഓട്ടോയില്‍ യുവതി അവശനിലയില്‍ കിടക്കുന്നതായി ബൈക്ക് യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കള്ളകളി പുറത്തുവന്നത്. ഓട്ടോ ഓടിച്ച് കറങ്ങി നടക്കുന്ന പ്രതികളുടെ ക്രിമിനല്‍ സ്വഭാവവും പശ്ചാത്തലവും നാടിനെയും നടുക്കുന്നതാണ്. ഇതൊന്നും അറിയാതെയാണ് ഈ പെണ്‍കുട്ടി ഈ ക്രിമനലുകളിലെ വലയില്‍ കുടുങ്ങിയത്.

താഴെ വെട്ടൂരാണ് ഈ ക്രിമിനലുകളുടെ താവളം. ഇവരുടെ മേഖലയിലേക്ക് പ്രവേശിക്കാന്‍ പൊലീസിനും ഭയം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ പലരും ഇവരുടെ ശല്യങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരായിട്ടുണ്ട്. ക്രിമിനലുകളായ ഇവരെ ഭയന്ന് ആരും പരാതി നല്‍കാന്‍ മുതിരാറില്ല. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായി രംഗത്തിറങ്ങിയവരാണ് ഷൈജുവും റാഷിദും. ഓട്ടോയില്‍ സൗജന്യയാത്ര ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് പലരെയും ഇവര്‍ വലയില്‍ വീഴ്ത്തുന്നത്. കഴിഞ്ഞവര്‍ഷം പ്രദേശവാസികളായ ചില കുട്ടികള്‍ക്കെതിരെ ഓട്ടോ ഡ്രൈവറുള്‍പ്പെട്ട സംഘം മോശമായി പെരുമാറിയിരുന്നു.
ഈ പരാതികളില്‍ ചെറുവിരല്‍ അനക്കാന്‍ പോലും പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതു തന്നെയാണ് ദളിത് പെണ്‍കുട്ടിയുടെ പീഡനത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

Top