മിണ്ടാപ്രാണിയെ വീടിനുസമീപത്തെ ഷെഡില്‍വെച്ച് പീഡിപ്പിച്ചു; യുവാവ് പിടിയില്‍; പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നു

Biju-Peedanam

തൃശൂര്‍: കഴിഞ്ഞ വെള്ളിയാഴ്ച തൃശൂര്‍ നാട്ടിക ബീച്ചില്‍ ഒരു മിണ്ടാപ്രാണിയെ യുവാവ് അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളം ബീച്ചില്‍ ഉണ്ണിയാടന്‍ പുരക്കല്‍ ബീഹാറി ബിജുവിനെ (34) യാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് തൃശൂര്‍ മെഡിക്കല്‍ കൊളേജ് അധികൃതര്‍ വ്യക്തമാക്കി.വെള്ളിയാഴ്ച വൈകിട്ടാണ് 38 കാരിയായ യുവതിയെ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡനത്തിന് ഇരയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയോടൊപ്പമാണ് യുവതി താമസിക്കുന്നത്. അമ്മ ഇല്ലാത്ത തക്കം നോക്കി വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ പ്രതി യുവതിയെ വീടിന് സമീപത്തെ ഷെഡില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരപീഡനത്തിന് ഇരയായ യുവതി രക്തം വാര്‍ന്ന് ഷെഡില്‍ കിടക്കുകയായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ അമ്മയാണ് മകള്‍ അവശയായി കിടക്കുന്നത് കണ്ടെത്തിയത്.

വിവസ്ത്രയായ നിലയിലായിരുന്നു യുവതി. യുവതി അക്രമത്തിന് ഇരയായതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതിയെ ഉടന്‍തന്നെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top