മകരവിളക്കിന് മുമ്പ് ദര്‍ശനം നടത്താന്‍ വരുന്നത് മൂന്നൂറോളം സ്ത്രീകള്‍; എത്തിക്കുന്നത് തീവ്ര ഇടത് സംഘടന, സുരക്ഷയ്ക്ക് പുരുഷന്മാരും, പ്രചരണത്തിന് ഫേസ്ബുക്ക്

കൊച്ചി: സുപ്രീം കോടതി വിധി മറയാക്കി ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും നീക്കങ്ങളുമായി തീവ്ര ഇടത് സംഘടനകള്‍. മകളവിളക്കിന് മുമ്പായി മല ചവിട്ടാന്‍ തയ്യാറായി എത്താന്‍ 300 സ്ത്രീകള്‍..ഇവര്‍ക്ക് സന്നിധാനത്ത് എത്തുന്നവരെ സുരക്ഷ ഒരുക്കാന്‍ ആയിരം പുരുഷന്മാരും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 27ന് മുന്‍പായി ഇവര്‍ ശബരിമല ദര്‍ശനത്തിനെത്തും. ഇവരുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് കൊയിലാണ്ടി, മലപ്പുറം സ്വദേശികളായ രണ്ട് സ്ത്രീകള്‍ ശബരിമലയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളും മല കയറാനെത്തുന്ന സംഘത്തിലുണ്ട്. സിപിഐഎംഎല്‍ പ്രവര്‍ത്തകരാണ് ഇവരെ ഒന്നിപ്പിക്കുന്നത്. തലശ്ശേരി, വടകര, കൊയിലാണ്ടി ഭാഗത്ത് നിന്നുള്ള സിപിഐഎംഎല്‍ പ്രവര്‍ത്തകരും തീവ്ര ഇടത് പ്രവര്‍ത്തകരുമാണ് വരവിന് നേതൃത്വം നല്‍കുകയെന്ന് കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജ് വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് ഇവര്‍ പ്രചാരണം നടത്തുന്നതെന്നാണ് വിവരം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകളും ശബരിമല വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഈ സംഘടനകള്‍ക്ക് കേരളവുമായ ബന്ധമുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ പുറത്ത് വരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top