പശ്ചിമ ബംഗാളില്‍ മമതയ്ക്ക് വെല്ലുവിളി..!! ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ട . 42 ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങുമ്പോള്‍ 15 മണ്ഡലങ്ങളില്‍ ബിജെപിയും 22 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മുന്നേറുന്നു. 42 ലോക്‌സഭ മണ്ഡലങ്ങളിലായി 466 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

ഡാര്‍ജലിംഗ്, അസന്‍സോള്‍, വടക്കന്‍ ബംഗാളിലെ അലിപൂര്‍ഡാര്‍, ജല്‍പായ്ഗുരി, കൂച്ച് ബഹാര്‍ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍, ശ്രീറാംപുര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപിയുടെ വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. ബിജെപിയുടെ തീവ്ര ഹിന്ദുത്വവും ജാതി സമവാക്യങ്ങളും തെരഞ്ഞടുപ്പില്‍ വിജയിക്കുന്നതിന് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസയമം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്‍ക്കത്തെയെക്കാളും കൂടുതല്‍ പരിഗണന നല്‍കിയത് ഉത്തര ബംഗാളിനാണ്. ഭോല്‍പ്പൂര്‍, ബിര്‍ബം, ബര്‍ദ്ധാമന്‍ ഈസ്റ്റ്, ബര്‍ദ്ധമാന്‍ പടിഞ്ഞാറ് തുടങ്ങിയ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമാണ് തൃണമൂല്‍ നടത്തുന്നത്.

ഉത്തര്‍പ്രദേശ് (80), മഹാരാഷ്ട്ര (48) എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ലോക്‌സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.

Top