രാജഗോപാല്‍ നേമത്തും കുമ്മനം വട്ടിയൂര്‍ക്കാവിലും; ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: വരുന്ന നുിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 22 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു.  മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നേമത്തും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും മത്സരിക്കും.

ശോഭാ സുരേന്ദ്രന്‍ പാലക്കാടും കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും ജനവിധി തേടും.  മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ കഴക്കൂട്ടത്താണ് മത്സരിക്കുക.  പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ജോര്‍ജ് കുര്യനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്സര രംഗത്തുള്ള മറ്റുള്ളവര്‍
എ.എന്‍ രാധാകൃഷ്ണന്‍ മണലൂര്‍
സി.കെ പത്മനാഭന്‍ കുന്ദമംഗലം
കെ.പി ശ്രീശന്‍ കോഴിക്കോട് നോര്‍ത്ത്
പി.കെ കൃഷ്ണദാസ് കാട്ടാക്കട
എം.ടി രമേശ് ആറന്‍മുള
പി.എസ് ശ്രീധരന്‍ പിള്ള ചെങ്ങന്നൂര്‍
ബാദുഷാ തങ്ങള്‍ മലപ്പുറം
രേണു സുരേഷ് കോങ്ങാട്
ഷാജുമോന്‍ വട്ടേക്കാട് ചേലക്കര
എന്‍ നാഗേഷ് പുതുക്കാട്
എന്‍.കെ. മോഹന്‍ദാസ് എറണാകുളം
എന്‍. ചന്ദ്രന്‍ ദേവീകുളം
പി.എം. വേലായുധന്‍ മാവേലിക്കര
രവി കേലേത്ത് തവനൂര്‍

Top