ബിജെപിക്ക് വന്‍ മുന്നേറ്റം’; ബീഹാറില്‍ ഭരണത്തുടര്‍ച്ചയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ജെഡിയു-ബിജെപി ഭരണസഖ്യത്തിന് പരമാവധി 167 സീറ്റ് വരെ പ്രവചിച്ച്  പോളുകള്‍; മഹാഗഡ്ബന്ധന് ക്ഷീണം; ജന്‍സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ; ഫലങ്ങള്‍ ഇങ്ങനെ

പട്ന: വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവില്‍ ബീഹാറില്‍ എന്‍ഡിഎക്ക് അധികാരത്തുടര്‍ച്ചയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. പ്രചാരണത്തില്‍ കണ്ട പോരാട്ടവീര്യം ഇന്ത്യ മുന്നണിക്ക് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

പുറത്ത് വന്ന നാല് എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപി – ജെഡിയു സഖ്യത്തിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്.ദൈനിക് ഭാസ്‌കര്‍ സര്‍വേ പ്രകാരം എന്‍ഡിഎ 145-160 സീറ്റ് വരെ നേടുമ്പോള്‍ ഇന്ത്യ സഖ്യത്തിന് 73-91 സീറ്റുവരെയാണ് പ്രവചിക്കപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെഎസ്പിക്ക് മൂന്ന് സീറ്റ് വരേയും മറ്റുള്ളവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് സീറ്റുവരെയാണ് പ്രവചിക്കുന്നത്.മാട്രൈസ് സര്‍വേ ഫലത്തില്‍ എന്‍ഡിഎ 147-167 സീറ്റ് വരേയും ഇന്ത്യ മുന്നണി 70-90 സീറ്റ് വരേയും ജെഎസ്പി 0-2, മറ്റുള്ളവര്‍ 2-8 വരേയും ആണ് പ്രവചിക്കുന്നത്.പീപ്പിള്‍സ് ഇന്‍സൈറ്റ് എക്സിറ്റ് പോള്‍ ഫലത്തില്‍ എന്‍ഡിഎ 133-148 സീറ്റ് വരേയും ഇന്ത്യ മുന്നണി 87- 102 സീറ്റ് വരേയും ജെഎസ്പി 0-2, മറ്റുള്ളവര്‍ 3-6 വരേയും ആണ് പ്രവചിക്കുന്നത്.

പീപ്പിള്‍സ് പള്‍സ് സര്‍വേ ഫലത്തിലേക്ക് വരുമ്പോള്‍ എന്‍ഡിഎ 133-148 സീറ്റ് വരേയും ഇന്ത്യ മുന്നണി 75-101 സീറ്റ് വരേയും ജെഎസ്പി 0-5, മറ്റുള്ളവര്‍ 2-8 വരേയും ആണ് പ്രവചിക്കുന്നത്.

2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിക്ക എക്സിറ്റ് പോളുകളും ആര്‍ജെഡി നേതൃത്വത്തിലുളള മഹാഗഡ്ബന്ധന് നേരിയ വിജയമാണ് പ്രവചിച്ചിരുന്നത്. സഖ്യത്തിന് 125 സീറ്റുകളും എന്‍ഡിഎയ്ക്ക് 108 സീറ്റുകളുമായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍, അന്തിമ ഫലം വന്നപ്പോള്‍ നേരേ വിപരീതമായിരുന്നു. എന്‍ഡിഎ 125 സീറ്റും, മഹാഗഡ്ബന്ധന്‍ 110 സീറ്റും നേടി.

2015 ലെ തിരഞ്ഞെടുപ്പിലാകട്ടെ ജെഡിയു, ആര്‍ജെഡി എന്നീ കക്ഷികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന മഹാഗഡ്ബന്ധന്‍ രൂപീകരിച്ചു. എന്‍ഡിഎയുമായി ഒപ്പത്തിനൊപ്പമുളള പോരാട്ടമാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. മഹാഗഡ്ബന്ധന് 123 സീറ്റും, എന്‍ഡിഎക്ക് 114 ഉം. അന്തിമഫലം വന്നപ്പോള്‍ 178 സീറ്റുമായി മഹാഗഡ്ബന്ധന്‍ തൂത്തുവാരുന്നതാണ് കണ്ടത്. എന്‍ഡിഎയ്ക്ക് 54 സീറ്റാണ് കിട്ടിയത്. 2017 ല്‍ ആര്‍ജെഡിയുമായി ജെഡിയു വേര്‍പിരിഞ്ഞതോടെ മഹാഗഡ്ബന്ധന്‍ വിട്ടു.

 

Top