അടുത്ത കൊല്ലം മുത്തപ്പന്‍ വെളളാട്ട്; അതിനടുത്ത കൊല്ലം കുട്ടിച്ചാത്തന്‍ സേവ; 2021ല്‍ പതിനാറടിയന്തിരം; സിപിഎമ്മിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

SURENDRAN

കോട്ടയം: കുമ്മനത്തിന് പിന്നാലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന സിപിഎമ്മിനെതിരെ രംഗത്തെത്തി. രണ്ടു കൊല്ലം മുന്‍പു ഗണേശോല്‍സവം നടത്തിയ സിപിഎം ഇപ്പോള്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു.

അടുത്ത കൊല്ലം മുത്തപ്പന്‍ വെളളാട്ട്, അതിനടുത്ത കൊല്ലം കുട്ടിച്ചാത്തന്‍ സേവ, 2021ല്‍ പതിനാറടിയന്തിരം. ഇങ്ങനെയായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈരുധ്യാധിഷ്ഠിത ഭൗതികവാദം, ശാസ്തീയ സോഷ്യലിസം, ലെനിന്റെ പാര്‍ട്ടി പരിപാടി. ഹോ ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല ഇങ്ങനെയാണ് സുരേന്ദ്രന്റെ പോസ്റ്റ്.

നേരത്തെ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സിപിഎമ്മിനെ പരിഹസിച്ചു രംഗത്തുവന്നിരുന്നു. സിപിഎം ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസവും ആചരിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഈ മാനസാന്തരം വാസ്തവത്തില്‍ മാര്‍ക്‌സില്‍നിന്ന് മഹര്‍ഷിയിലേക്കുള്ള പരിവര്‍ത്തനമാണ്. എന്നാല്‍, സംഘര്‍ഷ അന്തരീക്ഷം ആഘോഷത്തിന്റെ അന്തസത്ത ഇല്ലാതാക്കുമെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.

Top