വിലക്കയറ്റവും അഴിമതിയും യോഗ പരിശീലനം മൂലം മാറ്റാന്‍ കഴിയുമോയെന്ന് മോദിയോട് ശിവസേന

fb-Shivsena

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗ പരിശീലനം ജനശ്രദ്ധ ആകര്‍ഷിക്കവെ ശിവസേന പരിഹാസവുമായി രംഗത്തെത്തി. യോഗ ദിവസവും പരിശീലിച്ചാല്‍ വിലക്കയറ്റത്തിന്റെ വേദനയില്‍ നിന്ന് ജനങ്ങള്‍ക്കു മോചനം ലഭിക്കുമോയെന്നാണ് ശിവസേനയുടെ ചോദ്യം.

യോഗയുടെ പ്രാധാന്യം ജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതൊക്കെ നല്ല കാര്യം തന്നെ. 130 രാജ്യങ്ങളെക്കൊണ്ട് മോദി യോഗ പരിശീലിപ്പിച്ചു. യോഗ പരിശീലിക്കുന്നയാളെ ലോകം നമിക്കുന്നു. യോഗയിലൂടെ 130 രാജ്യങ്ങളെ ‘നിലത്തുകിടത്താന്‍’ മോദിക്കു കഴിഞ്ഞു. പക്ഷെ പാക്കിസ്ഥാനെ എന്നന്നേക്കുമായി നിലത്തുകിടത്താനാണ് ശ്രമിക്കേണ്ടത്. ഇതു ആയുധം കൊണ്ടേ സാധിക്കൂ. സ്ഥിരമായ ‘ശവാസനം’ ആണ് പാക്കിസ്ഥാനു നല്‍കേണ്ടത്.

യോഗ വഴി നിരവധി കാര്യങ്ങള്‍ നേടാന്‍ കഴിയും. എന്നാല്‍ വിലക്കയറ്റവും അഴിമതിയും യോഗ പരിശീലനം മൂലം മാറ്റാന്‍ കഴിയുമോ? ഇക്കാര്യത്തില്‍ ഒരു വിശദീകരണം നല്‍കുകയാണെങ്കില്‍ നന്നായിരുന്നു, സാമ്‌നയില്‍ ശിവസേന ചോദിക്കുന്നു.

Top