പര്‍ദ ധരിച്ച്‌ സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ പൊലീസുകാരന്റെ നുഴഞ്ഞുകയറ്റം

ബുധനാഴ്ച രാത്രി എട്ടുമണിക്ക് നടന്ന സംഭവത്തില്‍ പെരുമ്ബള്ളിച്ചിറയിലെ ആശുപത്രിയിലായിരുന്നു ഇയാള്‍ കയറിയത്. ഒരു രോഗിയുടെ കൂട്ടുകാരന്‍ ഇത് കാണുകയും ഇയാളെ തിരിച്ചറിഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്തപ്പോള്‍ ഇറങ്ങിയോടി. സമീറിനെതിരേ ആള്‍മാറാട്ടത്തിനും കേസെടുത്തിട്ടുണ്ട്. പര്‍ദ ധരിച്ച്‌ സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കയറിയ പോലീസുകാരനെതിരേ കേസെടുത്തു. കുളമാവ് പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന നൂര്‍ സമീര്‍ എന്നയാള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

ഇയാള്‍ക്കെതിരേ സസ്പെന്‍ഷന്‍ നടപടി എടുത്തേക്കും. പര്‍ദ ധരിച്ച്‌ പ്രസവ വാര്‍ഡിലേക്ക് കയറിയ ഇയാളെ ഒരു കൂട്ടിരിപ്പുകാരനാണ് തിരിച്ചറിഞ്ഞത്. ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഇറങ്ങിയോടിയെങ്കിലും സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു നിര്‍ത്തി. എന്നാല്‍ പോലീസുകാരനാണെന്ന് പറഞ്ഞ് ഇയാള്‍ കുതറിയോടി രക്ഷപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരന്റെയും വാര്‍ഡിലുള്ളവരുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മുമ്ബ് കഞ്ചാവ് കേസിലെ പ്രതിയെ പാലക്കാട് വെച്ച്‌ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസില്‍ അറസ്റ്റിലായ ആളായ നൂര്‍ അടുത്തിടെയാണ് സസ്പെന്‍ഷന്‍ കഴിഞ്ഞ് ജോലിക്ക് തിരിച്ചു കയറിയത്. കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തിട്ടുണ്ടെന്നും സസ്‌പെന്‍ഷന്‍ ഉള്‍െപ്പടെയുള്ള നടപടികള്‍ ശനിയാഴ്ചയുണ്ടാകുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top